യാത്രയ്ക്കിടയിലെ ദാഹമകറ്റാന്‍ കുപ്പിവെളളത്തെ ആശ്രയിക്കുന്നവര്‍ക്ക് റെയില്‍വെയുടെ മുന്നറിയിപ്പ്. അനധികൃത കുപ്പിവെളള വില്പന തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന റെയില്‍വെ സ്റ്റേഷനുകളില്‍ ആര്‍പിഎഫ് നടത്തിയ പരിശോധനയില്‍ ഒറ്റ ദിവസംകൊണ്ട് പിടിച്ചെടുത്തത് 48,860 വ്യാജ കുപ്പിവെളള ബോട്ടിലുകള്‍.

ഓപ്പറേഷന് തേസ്ററ് എന്ന പേരില്‍ മുന്നൂറോളം കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. വ്യാജ കുപ്പിവെളളം വില്‍പ്പന നടത്തിയ നാല് പാന്‍ട്രി കാര്‍ മാനേജര്‍മാര്‍ ഉള്‍പ്പെടെ 800 പേരെ ഇതേത്തുടര്‍ന്ന് അറസ്റ്റ് ചെയ്തു. പല ട്രെയിനുകളിലും ശുദ്ധീകരിക്കാത്ത കുപ്പിവെളളം വന്‍തോതില്‍ വില്‍ക്കുന്നതായി യാത്രക്കാരില്‍ നിന്നും പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വെ പരിശോധന കര്‍ശനമാക്കിയത്. പ്രമുഖ കുടിവെളള കമ്പനികളുടെ ലേബല്‍ ഒട്ടിച്ചുകൊണ്ടാണ് ഇവര്‍ ബോട്ടിലുകളില്‍ വെളളം വില്പന നടത്തിയിരുന്നത്. റെയില്‍വെ പ്ലാറ്റ്ഫോമുകളിലെ സ്റ്റാളുകളിലും ഇത്തരത്തില്‍ ബ്രാന്‍ഡഡ് കുടിവെളള കമ്പനികളുടെ ലേബലില്‍ കുപ്പിവെളളം വില്‍ക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി.
ട്രെയിനിലെ ഭക്ഷണത്തിന് ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാനായി നിരവധി പദ്ധതികള്‍ റെയില്‍വെ ആവിഷ്ക്കരിച്ചുവരുന്നുണ്ട്. എങ്കിലും കുപ്പിവെളളത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്കിടയില്‍ പരാതികള്‍ വ്യാപകമാണ്.യാത്രക്കാര്‍ ഉപയോഗശേഷം പുറന്തളളുന്ന കുപ്പികള്‍ ശേഖരിച്ച് പൈപ്പിലെയും കുഴല്‍ക്കിണറിലെയും വെളളം നിറച്ച് വില്‍പ്പന നടത്തുന്നതായും പരാതിയുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications