സ്വന്തമായി ഒരു ബിസിനസ് തുടങ്ങുക, സ്വന്തം സ്ഥാപനം ആരംഭിക്കുക തുടങ്ങിയവയൊക്കെ നിങ്ങളിൽ ചിലരുടെ എങ്കിലും സ്വപനമായിരിക്കാം. എന്നാൽ ഇത്തരം സ്വപ്നങ്ങൾ വിജയകരമായി നടപ്പിലാക്കണമെങ്കിൽ ചില അടിസ്ഥാന കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഇത്തരത്തിൽ പുതിയ ഓഫീസ് ആരംഭിക്കാനുള്ള പദ്ധതിയെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് താഴെ പറഞ്ഞിരിക്കുന്നത്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ സിബിആര്‍ഇ സൗത്ത് ഏഷ്യയുടെ പഠന പ്രകാരം ലോകത്തിലെ ഏറ്റവും ചെലവേറിയ ഓഫീസ് സ്പേസ് ഈ നഗരങ്ങളിലാണ്.
ഏറ്റവും ചെലവേറിയ നഗരങ്ങൾ
ഓഫീസ് ആരംഭിക്കാൻ ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയാണ് സിബിആര്‍ഇ സൗത്ത് ഏഷ്യ പുറത്തു വിട്ടിരിക്കുന്നത്. ഇതനുസരിച്ച് ലോകത്തിലെ ഏറ്റവും ചെലവേറിയ ഓഫീസ് സ്പേസ് ഹോങ്കോങ് സെന്‍ട്രലാണ്. ചതുരശ്ര അടിക്ക് 332 ഡോളറാണ് ഹോങ്കോങ് സെന്‍ട്രലിലെ ഓഫീസ് സ്പേസ് നിരക്ക്. പട്ടികയിൽ രണ്ടാം സ്ഥാനം ലണ്ടനാണ്. ഏറ്റവും ചെലവേറിയ നഗരങ്ങളിൽ മൂന്നാം സ്ഥാനവും ഹോങ്കോങിലെ കൊവ്ലൂണിലാണ്.
പട്ടിക ഇങ്ങനെ
- ഹോങ്കോംഗ് (സെൻട്രൽ), ഹോങ്കോംഗ്
- ലണ്ടൻ (വെസ്റ്റ് എൻഡ്), യുണൈറ്റഡ് കിംഗ്ഡം
- ഹോങ്കോംഗ്
- ന്യൂയോർക്ക് (മിഡ്ടൗൺ-മാൻഹട്ടൻ), യുഎസ്
- ബീജിംഗ് (ഫിനാൻസ് സ്ട്രീറ്റ്) ചൈന
- ബീജിംഗ് (സിബിഡി).ചൈന
- ന്യൂയോർക്ക് (മിഡ്ടൗൺ-സൗത്ത് മാൻഹട്ടൻ) യുഎസ്
- ടോക്കിയോ, ജപ്പാൻ
- ന്യൂഡൽഹി (കൊണാട്ട് പ്ലേസ്-സിബിഡി), ഇന്ത്യ
- ലണ്ടൻ (സിറ്റി), യുണൈറ്റഡ് കിംഗ്ഡം
ഡൽഹിയും പട്ടികയിൽ
ലോകത്തിലെ ഏറ്റവും ചെലവേറിയ ഓഫീസ് സ്പേസ് വിപണിയില്‍ ഇന്ത്യയിൽ നിന്ന് രാജ്യ തലസ്ഥാനമായ ഡൽഹിയും ഉൾപ്പെട്ടിട്ടുണ്ട്. ഡൽഹിയിലെ കൊണാട്ട് പ്ലെയ്സില്‍ ഓഫീസ് സ്പേസ് സ്ഥാപിക്കാന്‍ ചതുരശ്ര അടിക്ക് 143.97 ഡോളറാണ് നിരക്ക്. ലോകത്തെ ഏറ്റവും ചെലവേറിയ ഒന്‍പതാമത്തെ ഓഫീസ് സ്പേസാണ് കൊണാട്ട് പ്ലെയ്സിലേത്.
ഇന്ത്യയിലെ മറ്റ് ചെലവേറിയ നഗരങ്ങൾ
ലോകത്തിലെ ഏറ്റവും ചെലവേറിയ 50 കേന്ദ്രങ്ങളില്‍ മുംബൈയിലെ ബാന്ദ്ര കുര്‍ള സമുച്ചയവും നരിമാന് പോയിന്റും ഉള്‍പ്പെട്ടിട്ടുണ്ട്. ബാന്ദ്ര കുര്‍ള സമുച്ചയത്തിന് ചതുരശ്ര അടിക്ക് 90.37 ഡോളറും നരിമാന് പോയിന്റിന് 68.38 ഡോളറുമാണ് നിരക്ക്. ലോകത്തിലെ ഏറ്റവും ചെലവേറിയ 10 ഓഫീസ് വിപണികളില്‍ ആറും ഏഷ്യയിലാണെന്നും സിബിആര്‍ഇ സൗത്ത് ഏഷ്യയുടെ പഠനത്തില്‍ പറയുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
