ദില്ലി: അനന്യ പാണ്ഡെ 20 വയസ്സുള്ള പുതുമുഖ താരമാണ്. ആകെ ചെയ്തത് ഒരു സിനിമ മാത്രം. മറ്റേതെങ്കിലും രംഗത്ത് ഇതിനു മുമ്പ് കഴിവ് തെളിയിക്കുകയോ പ്രശസ്തി നേടുകയോ ചെയ്ത താരവുമല്ല. എന്നിട്ടും മോണ്ടെലെസിന്റെ ചോക്കലേറ്റ് ബ്രാന്റായി പെര്‍ക്ക് പരസ്യത്തിന്റെ മുഖമാവാന്‍ അവസരം ലഭിച്ചത് അവര്‍ക്കാണ്.
സോഷ്യല്‍ മീഡിയയാണ് താരം
എന്താണ് കാരണം? സോഷ്യല്‍ മീഡിയ രംഗത്തെ അവരുടെ ശക്തമായ സാന്നിധ്യം തന്നെ. വെള്ളിത്തിരയില്‍ മിന്നത്തിളങ്ങുന്നവരല്ല, സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ ഉപഭോക്താക്കളുടമായി നേരിട്ട് സംവദിക്കാന്‍ ശേഷിയുള്ളവരെയാണ് കമ്പനികള്‍ തങ്ങളുടെ ബ്രാന്റ് അംബാസഡറാക്കാന്‍ താല്പര്യപ്പെടുന്നത്. സിനിമാ രംഗത്തെ വിജയങ്ങള്‍ നോക്കി താരമൂല്യം കണക്കാക്കിയിരുന്ന കാലം കഴിഞ്ഞുവെന്നര്‍ഥം.
സിനിമയ്ക്ക് മുമ്പേ താരമായി
പെര്‍ക്കിന്റെ പരസ്യം ഉള്‍പ്പെടെ നാല് പരസ്യ ചിത്രങ്ങളിലാണ് അനന്യയ്ക്ക് അവസരം ലഭിച്ചത്. ആദ്യ സിനിമയായ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ റ്റു തിയറ്ററുകളിലെത്തുന്നതിന് മുമ്പ് തന്നെ കഴിഞ്ഞ ഒക്ടോബറില്‍ ഹിന്ദുസ്ഥാന്‍ ലിവറിന്റെ സ്കിന്‍ കെയര്‍ ബ്രാന്റായ ലക്മിയുമായി അവര്‍ കരാറില്‍ ഒപ്പുവച്ചിരുന്നു.
ഉപഭോക്താക്കളുമായി നേരിട്ട് ബന്ധം
ഇത് അനന്യ പാണ്ഡെയുടെ മാത്രം കാര്യമല്ല, ഝാന്‍വി കപൂര്‍, സാറ അലി ഖാന്, താര സുതാരിയ തുടങ്ങിയ പുതുമുഖ താരങ്ങള്‍ക്കു വേണ്ടിയും ബ്രാന്റുകള്‍ കിടമല്‍സരത്തിലാണ്. കരണ്‍ ജോഹറിന്റെ ധടക് സിനിമയിലൂടെ വന്ന ഝാന്‍വി കപൂറിന് ഇന്‍സ്റ്റഗ്രാമിലുള്ള ഫോളോവേഴ്സിന്റെ എണ്ണം 4.9 ദശലക്ഷമാണ്. അതുതന്നെയാണ് കോസ്മിക് ഇ-ടെയ്ലര് നൈകയുടെയും ബെനെറ്റന്‍ പെര്‍ഫ്യൂംസിന്റെയും പ്രീമിയം ലൈഫ്സ്റ്റൈല്‍ ബ്രാന്റായ ടോമി ഹില്ഫിഗറിന്റെയും പരസ്യത്തിലേക്ക് അവര്‍ തെരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യതയും.
പ്രൊമോഷന് സോഷ്യല്‍ മീഡിയ വഴിയും
11 ദശലക്ഷം ഇന്‍സ്റ്റഗ്രാം ഫോളോഫേഴ്സുള്ള സാറാ അലി ഖാന്റെ കാര്യവും വ്യത്യസ്തമല്ല. ഫാന്റ, വീറ്റ്, പ്യൂമ, ഫിയാമ സെന്റ്സ് തുടങ്ങിയവയുമായി കരാറില്‍ ഒപ്പിടാന്‍ അവര്‍ക്ക് വഴിയൊരുക്കിയതും സോഷ്യല്‍ മീഡിയയിലെ ഈ താരപ്രഭ തന്നെ.
ഈ ബ്രാന്റ് അംബാസഡര്‍മാര്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അവര്‍ കരാറിലൊപ്പിട്ട ഇല്‍പ്പന്നങ്ങള്‍ പ്രൊമോട്ട് ചെയ്യുന്നുമുണ്ട്. നിമിഷ നേരം കൊണ്ട് പതിനായിരങ്ങളിലേക്കാണ് ഇവ നേരിട്ടെത്തുന്നത്. ലൈക്കുകളും ഷെയറുകളും കമന്റുകളുമായി ഇവ ഏറെ പേരിലെത്തിക്കാനും കാര്യമായ ചര്‍ച്ചാ വിഷയമാക്കി മാറ്റാനും ഈ താരങ്ങള്‍ക്ക് സാധിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
