മുകേഷ് അംബാനിയുടെ പുതിയ ബിസിനസ് മകൾ ഇഷയുടെ കുടംബത്തിനൊപ്പം

ശതകോടീശ്വരനും നിക്ഷേപകനുമായ അജയ് പിരമലിന്റെ മുൻനിര കമ്പനിയായ പിരമൽ എന്റർപ്രൈസസ് സോഫ്റ്റ്ബാങ്കുമായും മറ്റൊരു കമ്പനിയുമായും ചേർന്ന് പുതിയ നിക്ഷേപത്തിന് ഒരുങ്ങുന്നു. 9,600 കോടി രൂപയുടെ മൂലധന സമാഹരണമാണ് ഇതിനായി നടത്തുന്നത്. എന്നാൽ സോഫ്ട് ബാങ്കിന് ഒപ്പമുള്ള ആ മറ്റൊരു കമ്പനി ഏതാണെന്ന് ഉള്ളതാണ് ബിസിനസ് രം​ഗത്തെ പുതിയ ചർച്ച. പിരമൽ ഗ്രൂപ്പിൽ നിക്ഷേപം നടത്തുന്ന ആ രണ്ടാമത്തെ കമ്പനി മുകേഷ് അംബാനിയുടെ റിലയൻസ് ​ഗ്രൂപ്പ് ആണെന്നാണ് വിവരം.

ബന്ധുക്കാരനുമായി ബിസിനസ്

ബന്ധുക്കാരനുമായി ബിസിനസ്

മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ ഭർത്തിവിന്റെ പിതാവാണ് ശതകോടീശ്വരനും നിക്ഷേപകനുമായ അജയ് പിരമൽ. എന്തുകൊണ്ടാണ് സോഫ്റ്റ്ബാങ്ക് പിരമൽ ഗ്രൂപ്പിൽ നിക്ഷേപം നടത്താൻ താൽപ്പര്യപ്പെടുന്നതെന്നാണ് ബിസിനസ് ലോകത്തെ ചർച്ച. അജയ് പിരമലും അദ്ദേഹത്തിന്റെ പുതിയ ബന്ധുക്കാരനും കോടീശ്വരനുമായ മുകേഷ് അംബാനിയും ചേർന്ന് പുതിയ ബിസിനസ് ചർച്ചകൾ നടക്കുന്നതിനാലാകാം സോഫ്റ്റ്ബാങ്ക് നിക്ഷേപം നടത്താൻ തയ്യാറായിരിക്കുന്നതെന്നാണ് വിവരം.

ചർച്ചകൾ പുരോ​ഗമിക്കുന്നു

ചർച്ചകൾ പുരോ​ഗമിക്കുന്നു

പിരമൽ എന്റർപ്രൈസസിലെ മൂലധന ഇൻഫ്യൂഷൻ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നതെന്നും ഉടൻ തന്നെ ഇത് പ്രഖ്യാപിക്കുമെന്നുമാണ് വിവരം. കൂടാതെ ഇടപാട് അന്തിമമാക്കുന്നതിനായി സോഫ്റ്റ്ബാങ്കിന്റെ മികച്ച ടീം 10 ദിവസത്തോളമായി പിരമൽ ആസ്ഥാനത്ത് തമ്പടിച്ചിട്ടുണ്ടെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യം സംബന്ധിച്ച് പ്രതികരിക്കാൻ പിരമൽ ഗ്രൂപ്പ് വിസമ്മതിച്ചു.

സംയുക്ത സംരംഭം

സംയുക്ത സംരംഭം

ഉപഭോക്തൃ വായ്പയ്ക്കും ഫിൻ‌ടെക്കിനുമായി റിലയൻസ് ജിയോയും പിരമൽ ഗ്രൂപ്പും സംയുക്ത സംരംഭം ആരംഭിച്ചേക്കാമെന്ന് നേരത്തേ തന്നെ ചില വാർത്തൾ പുറത്തു വന്നിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് റിലയൻസ് ജിയോ വ്യക്തമാക്കിയിരുന്നു. എന്നാൽ റിലയൻസ് ജിയോയും പിരമൽ ഗ്രൂപ്പും ചേർന്നുള്ള സംയുക്ത സംരംഭം പ്രാരംഭ ഘട്ടത്തിൽ തന്നെയാണെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കിയത്. എന്നാൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 2-4 ബില്യൺ ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കുമെന്നും ധനകാര്യ സേവനങ്ങൾക്ക് വേണ്ടിയാണ് നിക്ഷേപമെന്നും സോഫ്റ്റ്ബാങ്ക് അറിയിച്ചിരുന്നു.

മകളുടെ ഭർത്താവ്

മകളുടെ ഭർത്താവ്

പിരാമല്‍ വ്യവസായ ഗ്രൂപ് തലവന്‍ അജയ് പിരാമലിന്റെയും ഭാര്യ സ്വാതിയുടെയും മകന്‍ ആനന്ദാണ് ഇഷ അംബാനിയുടെ ഭർത്താവ്. യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ ആനന്ദ് പിരാമല്‍ റിയാലിറ്റി, പിരാമല്‍ സ്വസ്ഥ്യ എന്നീ സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളുടെ സ്ഥാപകനാണ്. ഇഷയും ആനന്ദും ചെറുപ്പം മുതല്‍ സുഹൃത്തുക്കളായിരുന്നു. റിലയന്‍സ് ജിയോ, റിലയന്‍സ് റീടെയില്‍ സംരംഭങ്ങളിലെ ബോര്‍ഡംഗം കൂടിയാണ് ഇഷ.

malayalam.goodreturns.in

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X