ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് നല്‍കാനുളള കുടിശ്ശികകള്‍ മുടങ്ങിയതിനാല്‍ എയര്‍ ഇന്ത്യ വിമാന സര്‍വ്വീസുകള്‍ ചൊവ്വാഴ്ച മുതല്‍ ഭാഗികമായി നിശ്ചലമാകും. പിഴ കുടിശ്ശിക നല്‍കാത്തതിനെത്തുടര്‍ന്ന് ചില വിമാനത്താവളങ്ങളില്‍ ഇന്ന് മുതല്‍ ഇന്ധനവിതരണം നിര്‍ത്തുമെന്ന് ഐഒസി അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് എയര്‍ ഇന്ത്യയുടെ ചില സര്‍വ്വീസുകള്‍ മുടങ്ങുന്നത്.
നിലവില്‍ ഓയില്‍ കമ്പനികള്‍ക്കും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും ദിവസം 15 കോടി രൂപയിലധികം കുടിശ്ശികയിനത്തില്‍ നഷ്ടമുണ്ട്. അതിനാല്‍ പാട്ന, പൂനെ, ചണ്ഡീഗര്‍, കൊച്ചി, വിശാഖപട്ടണം, റാഞ്ചി തുടങ്ങിയ എയര്‍പോര്‍ട്ടുകളില്‍ ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ഇന്ധനവിതരണം നടത്തില്ലെന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് തീരുമാനം. ഈ എയര്‍പോര്‍ട്ടുകളില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും.

നിലവിലെ പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്താനും ഇന്ധനവിതരണം തടസ്സപ്പെടാതിരിക്കാനും മറ്റെന്തെങ്കിലും മാര്‍ഗങ്ങള്‍ തേടണമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വിമാനങ്ങളുടെ ക്രൂവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ധനവില കൂടിയ സാഹചര്യത്തില്‍ സര്‍വ്വീസും മുടങ്ങുകയാണെങ്കില്‍ വിമാന കമ്പനിയ്ക്ക് 7,600 കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications