സാധനങ്ങൾ വിലക്കുറവിൽ വാങ്ങാൻ ആമസോണിൽ കിടിലൻ അവസരം. ഇന്നലെ ആരംഭിച്ച ആമസോൺ പ്രൈം ഡേ സെയിൽ ഇന്ന് രാത്രി 12 മണിയ്ക്ക് അവസാനിക്കും. പ്രൈം ഡേ സെയിലിൽ വമ്പൻ വിലക്കുറവാണ് കമ്പനി ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പുളള ഉപഭോക്താക്കള്‍ക്കു മാത്രമെ പ്രൈം ഡേ സെയിലില്‍ പങ്കെടുക്കാന്‍ സാധിക്കുകയുളളു. 5000 ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവുണ്ടാകുമെന്ന് ആമസോണ്‍ മുന്‍കൂട്ടി തന്നെ അറിയിച്ചിരുന്നു.
ഏറ്റവും കൂടുതൽ ഓഫർ
പ്രൈം ഡേ സെയിലിന്‍റെ ഭാഗമായി ഏറ്റവും കൂടുതൽ ഓഫറുകൾ ലഭിക്കുക സ്മാർട്ട്‌ഫോണുകൾ, ടിവികൾ, ലാപ്‌ടോപ്പുകൾ, വീട്ടുപകരണങ്ങൾ, ഫാഷൻ & സൗന്ദര്യം, കളിപ്പാട്ടങ്ങൾ, ദൈനംദിന അവശ്യവസ്തുക്കൾ, സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായിരിക്കും. എല്ലാ വിഭാഗങ്ങളിലും അതിശയകരമായ ഡീലുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ആമസോൺ ഫിലിം റിലീസ്
വിവിധ ബ്രാന്‍ഡുകളുടെ പ്രൊഡക്ട് ലോഞ്ചുകളും പ്രൈം ഡേ സെയില്‍ നടക്കുന്ന 48 മണിക്കൂറിനിടെ ആമസോണിൽ നടക്കുന്നുണ്ട്. പ്രൈം ഡേ സെയിലിന്‍റെ ഭാഗമായി ജൂലൈ ഒന്ന് മുതല്‍ 14 വരെ ഓരോ സിനിമകളും ആമസോണ്‍ റിലീസ് ചെയ്തിരുന്നു. മലയാളത്തില്‍ നിന്നും ഇഷ്ക് ആണ് ആമസോണ്‍ റിലീസ് ചെയ്ത ചിത്രം.
എച്ച്ഡിഎഫ്സി ഉപഭോക്താക്കൾക്ക് നേട്ടം
ആമസോൺ ഓഫർ കൂടാതെ രണ്ട് ദിവസത്തെ വിൽപ്പനയ്ക്കിടെ എച്ച്‍ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10% ഇൻസ്റ്റൻ്റ് കിഴിവും ലഭിക്കും. 18 രാജ്യങ്ങളിൽ ആമസോണിന്റെ പ്രൈം ഡേ സെയിൽ നടക്കുന്നുണ്ട്. 48 മണിക്കൂർ നീണ്ട ഈ വർഷത്തെ വിൽപ്പന ഏറ്റവും ദൈർഘ്യമേറിയതാണെന്ന് അധികൃതർ വ്യക്തമാക്കി.
സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കുറവ്
മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട്‌ഫോണുകൾക്ക് 40 ശതമാനം വരെ കിഴിവുകളാണ് ആമസോണിൽ ലഭിക്കുക, കൂടാതെ 1,066 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐയും ലഭ്യമാണ്. ഷവോമി, സാംസങ്, ഓപ്പോ, വിവോ തുടങ്ങിയ സ്മാർട്ട്‌ഫോണുകൾക്ക് എക്സ്ചേഞ്ച് ഓഫറും ലഭിക്കും. എക്സിചേഞ്ച് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് 8,000 രൂപ വരെ അധിക ഓഫർ ലഭിക്കുമെന്നും ആമസോൺ അറിയിച്ചു. അടുത്തിടെ പുറത്തിറക്കിയ പുതിയ ഫോണുകളിൽ വൺപ്ലസ് 7ഉം വിൽപ്പനയിൽ ലഭ്യമാണ്. പുതുതായി പുറത്തിറക്കിയ സാംസങ് എം 40, എൽജി ഡബ്ല്യു 30, ഓപ്പോ എഫ് 11 പ്രോ എന്നിവയും ലഭ്യമാണ്.
ഓഫറിൽ ലഭിക്കുന്ന മറ്റ് സ്മാർട്ട്ഫോണുകൾ
സാംസങ് ഗാലക്‌സി എം 30
റെഡ്മി വൈ 3
ഐഫോൺ എക്‌സ്ആർ
എംഐ എ 2
നോക്കിയ 6.1 പ്ലസ്
ഐഫോൺ എക്സ്ആർ
കൂടിയ സ്മാർട്ട്ഫോണുകൾ
എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കൾക്ക് 10% അധിക കിഴിവോടെ ഐഫോൺ എക്സ്ആർ 49,999 രൂപയ്ക്ക് ലഭ്യമാണ്. വൺപ്ലസ് 6 ടി യ്ക്ക് 26,999 രൂപയാണ് വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിനാണ് ഈ വില. സാംസങ് ഗാലക്‌സി എസ് 10, ഡിസ്കൗണ്ട് നിരക്കായ 50,900 രൂപയ്ക്കും ലഭിക്കും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications