A Oneindia Venture

നിക്ഷേപകര്‍ പിന്നാലെ; ബൈജൂസ് ആപ്പിന്റെ വിപണി മൂല്യം 5.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു

ബെംഗളൂരു: മലയാളിയായ ബൈജു രവീന്ദ്രന്റെ എഡ്‌ടെക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബൈജൂസ് ആപ്പിന് വെച്ചടി കയറ്റം. ആഗോളതലത്തിലെ പ്രമുഖ നിക്ഷേപകര്‍ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപമിറക്കാന്‍ തയ്യാറായതോടെ ബൈജൂസിന്റെ വിപണി മൂല്യം 5.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

ഒറ്റയടിക്ക് രണ്ട് ബില്യണ്‍ ഡോളര്‍ കൂടി

ഒറ്റയടിക്ക് രണ്ട് ബില്യണ്‍ ഡോളര്‍ കൂടി

ഇപ്പോള്‍ നടന്നുവരുന്ന എഫ് സീരീസ് ഫണ്ട് സമാഹരണത്തെ തുടര്‍ന്നാണ് അതുവരെ 3.5 ബില്യണ്‍ ഡോളറായിരുന്ന കമ്പനിയുടെ മൂല്യം രണ്ട് ബില്യന്‍ ഡോളര്‍ ഒറ്റയടിക്ക് വര്‍ധിച്ച് 5.5 ബില്യണിലേക്കെത്തിയത്.

വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ ലോകത്തെ തന്നെ മികച്ച സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബൈജൂസ് അവസാന ഫണ്ട് സമാഹരണ റൗണ്ടില്‍ ഇതിനകം 3,159.4 കോടി രൂപ (460.8 മില്യന്‍ ഡോളര്‍) ആണ് സമാഹരിച്ചത്.

ഖത്തര്‍ ഭരണകൂടത്തിനു കീഴിലുള്ള ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, ദക്ഷിണാഫ്രിക്കന്‍ നിക്ഷേപകരായ നാസ്‌പേഴ്‌സ്, സ്വകാര്യ ഇക്വിറ്റി കമ്പനിയായ ജനറല്‍ അറ്റ്‌ലാന്റിക്, കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് തുടങ്ങിയ വന്‍കിട നിക്ഷേപകരാണ് ഒടുവിലത്തെ റൗണ്ടില്‍ ബൈജൂസില്‍ പണമിറക്കാന്‍ മുന്നോട്ടുവന്നത്.

 

2018-19ല്‍ മൂന്നിരട്ടി വരുമാന വര്‍ധന

2018-19ല്‍ മൂന്നിരട്ടി വരുമാന വര്‍ധന

ഇത്ര ചുരുങ്ങിയ കാലയളവില്‍ ഒരു കമ്പനിയുടെ മൂല്യം ഒറ്റയടിക്ക് ഇങ്ങനെ വര്‍ധിക്കുന്നത് അസാധാരണമാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. കമ്പനിയുടെ വളര്‍ച്ചയെയാണ് ഇത് സൂചിപ്പിക്കുന്നത്. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തിങ്ക് ആന്റ് ലേണ്‍ പ്രവൈറ്റ് ലിമിറ്റഡ് എന്ന ബൈജൂസ് കമ്പനിയുടെ വരുമാനം മാര്‍ച്ച് 31ന് അവസാനിച്ച 2018-19 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നിരട്ടിയാണ് വര്‍ധിച്ചത്. 1430 കോടി വരുമാനമുള്ള കമ്പനിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ സാമ്പത്തിക വര്‍ഷം എല്ലാ ഘട്ടത്തിലും മികച്ച ലാഭമാണ് കൊയ്തതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മറ്റു സ്റ്റാര്‍ട്ടപ്പുകള്‍ വര്‍ഷാവര്‍ഷം ലാഭമുണ്ടാക്കുമ്പോള്‍ ബൈജൂസ് മാസാമാസം വന്‍ കുതിച്ചുചാട്ടമാണ് വിപണി മൂല്യത്തിന്റെ കാര്യത്തില്‍ കൈവരിക്കുന്നത്.

പുതിയ മേഖലകളിലേക്കുള്ള വ്യാപനം

പുതിയ മേഖലകളിലേക്കുള്ള വ്യാപനം

വിദ്യാര്‍ഥികള്‍ക്കുള്ള പഠന ആപ്ലിക്കേഷനുകള്‍ ഒന്നു മുതല്‍ മൂന്ന് വരെയുള്ള ഗ്രേഡുകളില്‍ കൂടി ലഭ്യമാക്കിയതും അമേരിക്കന്‍ മാര്‍ക്കറ്റിലേക്കുള്ള അതിന്റെ വ്യാപനവുമാണ് ഇത്രവലിയ നേട്ടത്തിന് ബൈജൂസിനെ അര്‍ഹമാക്കിയതെന്നും വിലയിരുത്തപ്പെടുന്നു. കുട്ടികളുടെ പഠനത്തിന് വേണ്ടി എത്ര തുകയും ചെലവഴിക്കാനുള്ള ഇന്ത്യന്‍ രക്ഷിതാക്കളുടെ സന്നദ്ധതയാണ് ബൈജൂസിന്റെ വിജയത്തിനു പിന്നിലെ പ്രധാന ഘടകം. ഗണിതം, ശാസ്ത്രം, ഇംഗ്ലീഷ് എന്നിവയിലെ പാഠഭാഗങ്ങള്‍ മനസ്സിലാക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന ബൈജൂസ് ആപ്പ് ഇതിനകം ഇന്ത്യയിലെ 35 ദശലക്ഷം പേരാണ് ഉപയോഗിക്കുന്നത്.

കണ്ണൂര്‍ സ്വദേശി ബൈജു രവീന്ദ്രന്‍

കണ്ണൂര്‍ സ്വദേശി ബൈജു രവീന്ദ്രന്‍

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് സ്വദേശിയായ ബൈജു രവീന്ദ്രന് 36 ശതമാനം ഓഹരിയാണ് കമ്പനിയിലുളളത്. 2007ല്‍ ക്യാറ്റ് പരീക്ഷയ്ക്കുളള ഓഫ്ലൈന്‍ പരിശീലന ക്ലാസ്സായാണ് കമ്പനിയുടെ തുടക്കം. പിന്നീട് 2011ല്‍ തിങ്ക് ആന്റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡായി രജിസ്റ്റര്‍ ചെയ്തു. 2015ലാണ് ടാബ്ലറ്റ് അടിസ്ഥാനമാക്കി മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയത്. പിന്നീട് വിവിധ ക്ലാസ്സുകളിലേക്കുള്ള പഠനസഹായികളുമായി മൊബൈല്‍ ആപ്ലിക്കേഷനിലേക്ക് തിരിഞ്ഞു. ബെംഗളൂരു ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X