കൊച്ചി: ഈ വര്‍ഷം ജൂണ്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ ഫെഡറല്‍ ബാങ്ക് 46.25 ശതമാനം വളര്‍ച്ചയോടെ 384.21 കോടി രൂപ അറ്റാദായം കൈവരിച്ചു. ബാങ്ക് കൈവരിക്കുന്ന എക്കാലത്തേയും ഉയര്‍ന്ന ത്രൈമാസ അറ്റാദായമാണിത്. ഇക്കാലയളവിലെ പ്രവര്‍ത്തന ലാഭം 782.76 കോടി രൂപയാണ്. ബാങ്കിന്റെ ആകെ ബിസിനസ് 18.99 ശതമാനം വളര്‍ന്ന് 244569.79 കോടി രൂപയിലും അറ്റ പലിശ വരുമാനം 17.77 ശതമാനം വളര്‍ന്ന് 1154.18 കോടി രൂപയിലും എത്തി.
ആകെ നിക്ഷേപം 19.14 ശതമാനം വര്‍ധനവോടെ 132537.46 കോടി രൂപയിലും അറ്റ വായ്പകള്‍ 18.81 ശതമാനം വളര്‍ച്ചയോടെ 112032.33 കോടി രൂപയിലും എത്തിയതായും ഓഡിറ്റു ചെയ്യാത്ത ത്രൈമാസ സാമ്പത്തിക ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എക്കാലത്തേയും മികച്ച പ്രവര്‍ത്തന ലാഭത്തിന്റേയും അറ്റാദായത്തിന്റേയും പിന്‍ബലത്തോടെ ശക്തമായ പ്രവര്‍ത്തന മികവിന്റെ മറ്റൊരു ത്രൈമാസമാണ് ബാങ്ക് പിന്നിട്ടിരിക്കുന്നതെന്ന് ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസന് ചൂണ്ടിക്കാട്ടി.

പ്രവര്‍ത്തന ലാഭം 30 ശതമാനവും അറ്റാദായം 46 ശതമാനവുമാണ് വര്‍ധിച്ചിരിക്കുന്നത്. അറ്റ പലിശ വരുമാനം 18 ശതമാനം വളര്‍ന്നപ്പോള്‍ മറ്റ് വരുമാനങ്ങള്‍ 45 ശതമാനം വളര്‍ച്ചയാണു കൈവരിച്ചത്. ബാങ്കിനെ സംബന്ധിച്ച് മൊത്തത്തില്‍ ശക്തവും ഉല്‍പ്പാദനക്ഷമവുമായ ത്രൈമാസമായിരുന്നു ഇതെന്നും ശ്യാം ശ്രീനിവാസന് കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ 30 ലെ കണക്കു പ്രകാരം ബാങ്കിന്റെ ആകെ നിഷ്ക്രിയ ആസ്തികള്‍ 3394.69 കോടി രൂപയായിരുന്നു. ആകെ വായ്പകളുടെ 2.99 ശതമാനമാണിത്. ഇതേ സമയം അറ്റ നിഷ്ക്രിയ ആസ്തികൾ അറ്റ വായ്പകളുടെ 1.49 ശതമാനമായ 1672.82 കോടി രൂപയായിരുന്നു. ബേസല്‍ 3 മാനദണ്ഡങ്ങള്‍ പ്രകാരമുള്ള മൂലധന പര്യാപ്തതാ നിരക്ക് 14.10 ശതമാനമായിരുന്നു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications