ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് മൂന്ന് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദിവസേന ആറ് പുതിയ നിര്‍ത്താതെയുള്ള ഫ്ലൈറ്റുകള്‍ ആരംഭിക്കുന്നു. ജൂലൈ 25 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. പുതിയ വിമാനങ്ങള്‍ ദില്ലിയെ ജിദ്ദയുമായും മുംബൈയെ കുവൈറ്റുമായും ബന്ധിപ്പിക്കുമെന്നും മൂന്നാമത്തെ വിമാനം മുംബൈയ്ക്കും ദുബായ്ക്കുമിടയില്‍ സര്‍വീസ് നടത്തുമെന്നും സിഎന്‍ബിസി ടിവി 18 റിപ്പോര്‍ട്ട് ചെയ്തു.
മുംബൈ-ദുബായ്, ദില്ലി-ജിദ്ദ വിമാന സര്‍വീസുകള്‍ ജൂലൈ 25 മുതല്‍ ആരംഭിക്കും. ടിക്കറ്റിന്റെ വില യഥാക്രമം 7,770, 15,899 രൂപയാണ്. മുംബൈ-കുവൈറ്റ് വിമാനത്തിന്റെ ഓഗസ്റ്റ് 5 ന് ആരംഭിക്കും. ഉദ്ഘാടന വിമാനത്തിലെ ടിക്കറ്റിന്റെ വില 11,499 രൂപയാണ്.ഇന്‍ഡിഗോ ഒരു റൂട്ട് വിപുലീകരണ വേളയിലാണ്,കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി റൂട്ടുകളില്‍ ഇന്‍ഡിഗോ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

'ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച ഉയര്‍ത്തുക, വ്യാപാരം, ടൂറിസം, മൊബിലിറ്റി എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ഇത് വ്യവസായത്തെ സംബന്ധിച്ചിടത്തോളം ആവേശകരമായ സമയമാണ്, ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്കാന് സഹായിക്കുന്ന നിരവധി അവസരങ്ങളില്‍ ഞങ്ങള്‍ ശുഭാപ്തി വിശ്വാസികളാണ്, ''ഇന്‍ഡിഗോയുടെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ വില്യം ബോള്‍ട്ടര്‍ പറഞ്ഞു.ഇന്‍ഡിഗോ ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈന്‍ ആണ്, ഏകദേശം 40% യാത്രക്കാരുടെ പങ്ക് വഹിക്കുന്ന വിമാനക്കമ്പനിയാണ്
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications