ഷവോമിയുടെ റെഡ്മി സ്മാർട്ട്ഫോണുകൾക്ക് സൂപ്പർ ഓഫർ. അടുത്തിടെ പുറത്തിറക്കിയ പുതിയ റെഡ്മി നോട്ട് 7 എസും കിഴിവിൽ ലഭ്യമാണ്. ഇന്നലെ ആരംഭിച്ച ഡിസ്കൗണ്ട് സെയിൽ ജൂലൈ 18ന് അവസാനിക്കും. റെഡ്മി 6, റെഡ്മി വൈ 3, റെഡ്മി വൈ 2, എംഐ 2 എന്നിവയ്ക്കാണ് കമ്പനി ഇന്ത്യയിൽ വൻ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫർ നിരക്കിൽ ലഭ്യമായ ഫോണുകളുടെ വില വിവരങ്ങൾ ചുവടെ ചേർക്കുന്നു.
റെഡ്മി നോട്ട് 7 എസ്
പുതിയ വില അനുസരിച്ച് റെഡ്മി നോട്ട് 7 എസിന്റെ 3 ജിബി റാം + 32 ജിബി സ്റ്റോറേജ് മോഡലിന് 9,999 രൂപയാണ് വില. 4 ജിബി റാം / 64 ജിബി സ്റ്റോറേജ് മോഡൽ 11,999 രൂപയ്ക്കും ലഭിക്കും. രണ്ട് വേരിയന്റുകളും ആമസോൺ, ഫ്ലിപ്കാർട്ട്, റെഡ്മിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവിടങ്ങളിൽ ഓഫർ നിരക്കിൽ ലഭിക്കും.
റെഡ്മി വൈ 2
കഴിഞ്ഞ വർഷം പുറത്തിറക്കിയ റെഡ്മി വൈ 2വും വൻ വിലക്കുറവിൽ ലഭിക്കും. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് ഇന്ത്യയിൽ കമ്പനി വിലക്കുറവ് പ്രഖ്യാപിച്ചു കഴിഞ്ഞു. വെറും 8,999 രൂപയ്ക്കാണ് റെഡ്മി വൈ 2 ലഭിക്കുക. ഈ വിലയിൽ ആമസോൺ, ഫ്ലിപ്കാർട്ട്, എംഐ.കോം എന്നിവിടങ്ങളിൽ ലഭ്യമാണ്.
റെഡ്മി 6
കഴിഞ്ഞ വർഷം 10,999 രൂപ നിരക്കിൽ പുറത്തിറക്കിയ റെഡ്മി 6 ഇപ്പോൾ, 6,999 രൂപയ്ക്ക് ലഭിക്കും. ഫോണിന്റെ 3 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിനാണ് ഈ വില. സാധാരണക്കാർക്ക് കൈയിലൊതുങ്ങുന്ന വിലയാണ് നിലവിൽ ഈ ഫോണിന്റേത്. അതുകൊണ്ട് തന്നെ കൂടുതൽ ആളുകൾ വിലക്കുറവ് പ്രയോജനപ്പെടുത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഷവോമി മിഐ എ 2
ഈ മോഡലിന്റെ രണ്ട് വകഭേദങ്ങളാണ് ലഭിക്കുക. 4 ജിബി റാം / 64 ജിബി സ്റ്റോറേജ്, 6 ജിബി റാം / 128 ജിബി സ്റ്റോറേജ് എന്നിവയ്ക്ക് യഥാക്രമം 8,999 രൂപർ, 10,999 രൂപ എന്നിങ്ങനെയാണ് ഡിസ്കൗണ്ട് നിരക്ക്. ജുലൈ 18ന് മുമ്പ് ഫോൺ വാങ്ങുന്നവർക്ക് മാത്രമേ ഈ വിലയ്ക്ക് ഫോൺ ലഭിക്കുകയുള്ളൂ.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications