വണ്ടികൾ വാങ്ങാൻ ആളില്ല; നിർമ്മാണ ശാലകൾ പൂട്ടിക്കെട്ടാൻ ഒരുങ്ങി വാഹന നിർമ്മാതാക്കൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: രാജ്യത്തെ വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്. കഴിഞ്ഞ ഏതാനും മാസങ്ങളായി വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് വിപണി രംഗത്ത് പ്രതീക്ഷിച്ച രീതിയില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത് വ്യാവസായിക മേഖലയില്‍ നേരിടുന്ന സാമ്പത്തിക മാന്ദ്യവും, എണ്ണ വിലയിലുണ്ടായ ചാഞ്ചാട്ടവുമാണ് വാഹന വില്‍പ്പനാ രംഗത്ത് തുടര്‍ച്ചായായി ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്.

വണ്ടികൾ വാങ്ങാൻ ആളില്ല; നിർമ്മാണ ശാലകൾ പൂട്ടിക്കെട്ടാൻ ഒരുങ്ങി വാഹന നിർമ്മാതാക്കൾ

ജൂണ്‍ മാസത്തില്‍ 5.4 ശതമാനം ഇടിവാണ് വാഹന വില്‍പ്പനയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മെയ് മാസത്തില്‍ ഇത് 7.5ശതമാനവും ഏപ്രിലില്‍ 8 ശതമാനവുമായിരുന്നു.വാഹന റജിസ്ട്രേഷനിലടക്കം കഴിഞ്ഞ 10 മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സ് (ഫഡ), പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) ഇന്‍വെന്ററിയില്‍ നേരിയ കുറവുണ്ടായപ്പോള്‍ വാണിജ്യ വാഹനവും ഇരുചക്ര വാഹനങ്ങളും ഇന്‍വെന്ററി ഉയര്‍ന്ന തലത്തിലേക്ക് ഉയര്‍ന്നു

ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുന്നതിനോ സെസ് കുറയ്ക്കുന്നതിനോ ഓട്ടോ സെക്ടര്‍ എക്‌സിക്യൂട്ടീവുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ധനകാര്യ പ്രശ്‌നം പരിഹരിക്കുന്നതിന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച നടപടികള്‍ വില്‍പ്പന പുനരുജ്ജീവിപ്പിക്കാന്‍ പര്യാപ്തമല്ലെന്ന്മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്ടര്‍ പവന്‍ ഗോയങ്ക കഴിഞ്ഞ ആഴ്ച എഫ്ഇയോട് പറഞ്ഞു,''ചെറിയ കാറുകളുടെ സെസ് നീക്കം ചെയ്യണമെന്നും അടുത്ത നാല്-ആറ് മാസത്തേക്ക് വലിയ കാറുകള്‍ക്ക് ഒരു ശതമാനം സെസ് നിരക്ക് നല്‍കണമെന്നും ഞാന്‍ നിര്‍ദ്ദേശിക്കുന്നു,'' ഗോയങ്ക പറഞ്ഞു.

18 മാസത്തിനുള്ളില്‍ ആമസോണ്‍ പ്രൈം ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയാക്കി 18 മാസത്തിനുള്ളില്‍ ആമസോണ്‍ പ്രൈം ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയാക്കി

വാഹന വില്‍പ്പനയിലെ സമ്മര്‍ദ്ദം മൂലം പല കമ്പനികളുടെയും വാഹന പ്ലാന്റുകള്‍ അടച്ചുപൂട്ടിയേക്കുമെന്ന് സൂചനയുണ്ട്. പ്രമുഖ വാഹന നിര്‍മ്മാതാക്കളുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടപ്പെടുമ്പോള്‍ വാഹന വിപണി ഇന്നേവരെ നേരിടാത്ത പ്രതിസന്ധികളാകും നേരിടാന്‍ പോകുന്നത്. രാജ്യത്തെ മുന്‍നിര പാസഞ്ചര്‍ വാഹനങ്ങളുടെയും, ഇരുചക്ര വാഹനങ്ങളുടെയും ഫാക്ടറികളാണ് അടച്ചുപൂട്ടാന്‍ പോകുന്നത്. കണക്കുകള്‍ പ്രകാരം അഞ്ച് ലക്ഷത്തിലധികം വാഹനങ്ങള്‍ ഫാക്ടറികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വില്‍പ്പനയില്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് മിക്ക വാഹനങ്ങളും ഫാക്ടറികളിലാണുള്ളത്. 30 ലക്ഷത്തില്‍ കൂടുതല്‍ ഇരു ചക്ര വാഹനങ്ങളും ഫാക്ടറികളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ടാറ്റാ മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര , മാരുതി സുസൂക്കി എന്നീ കമ്പനികളുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം എടുത്തിരുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

Read more about: car gst sale ജിഎസ്ടി
English summary

ജൂണ്‍ മാസത്തില്‍ വാഹന വില്‍പ്പനയില്‍ 5.4% ഇടിവ്; വാഹന നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചു പൂട്ടിയേക്കും

Carmakers Resort To Output Cuts Shutdowns As Sales Slip Further. Read In Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X