ചൈനയുടെ സാമ്പത്തിക വളർച്ച കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെയിലെ ഏറ്റവും താഴ്ന്ന നിലയിൽ. തിങ്കളാഴ്ചയാണ് അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കയുമായുള്ള വ്യാപാര യുദ്ധവും നീണ്ടുനിൽക്കുന്ന സാമ്പത്തിക പ്രശ്നങ്ങളുമാണ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ശക്തികളിലൊന്നായ ചൈനയെ തകർത്തു കൊണ്ടിരിക്കുന്നത്.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ സമ്പദ്വ്യവസ്ഥ 6.2 ശതമാനം വളർച്ച നേടിയിരിക്കുന്നത്. എന്നാൽ 1992ന് ശേഷമുള്ള ചൈനയിലെ ഏറ്റവും വേഗത കുറഞ്ഞ വളർച്ച കൈവരിക്കലാണിത്. ഈ വർഷം ആദ്യം വളർച്ച 6.4 ശതമാനമായി ഉയർന്നിരുന്നു. സാമ്പത്തിക വളർച്ച ഈ വർഷം 6 മുതൽ 6.5 ശതമാനം വരെയാകുമെന്ന് തന്നെയായിരുന്നു ചില പ്രവചനങ്ങൾ.

ഏപ്രിൽ അവസാനവും മെയ് തുടക്കത്തിലുമാണ് ഈ പാദത്തിലെ ഏറ്റവും കൂടുതൽ വളർച്ച കൈവരിച്ചത്. മെയ് 10 ന് അമേരിക്കയുമായി വ്യാപാര ചർച്ചകൾ നടത്തിയിരുന്നെങ്കിലും, പ്രസിഡന്റ് ട്രംപ് ചൈനീസ് ചരക്കുകളുടെ തീരുവ കുത്തനെ ഉയർത്തി, ഇത് ചൈനയെ ദോഷകരമായി ബാധിക്കുകയും ചെയ്തു.
രാജ്യത്തെ സ്ഥിതിഗതികൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്നാണ് ചൈനീസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച വ്യക്തമാക്കിയത്. ആഗോള സാമ്പത്തിക വളർച്ചയും മന്ദഗതിയിലാണ്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications