ദില്ലി: പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വന്‍ തുകകള്‍ വായ്പയെടുത്ത് മുങ്ങുന്ന ബിസിനസുകാരുടെ എണ്ണം രാജ്യത്ത് കൂടിവരുന്നതായി റിപ്പോര്‍ട്ട്. ഇതുകാരണം നിരന്തരമായി തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്കുകള്‍ കിട്ടാക്കടമായി പ്രഖ്യാപിച്ച് എഴുതിത്തള്ളുന്ന വായ്പകളുടെ നിരക്കും വര്‍ധിച്ചുവരുന്നു.
എഴുതിത്തള്ളിയത് 2.06 ലക്ഷം കോടി
2019 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം രാജ്യത്തെ 27 ബാങ്കുകള്‍ എഴുതിത്തള്ളിയ രൂപയുടെ കണക്ക് രണ്ട് ലക്ഷം കോടി കവിഞ്ഞു. ഇങ്ങിനെ ഒഴിവാക്കി നല്കിയ 2.06 ലക്ഷം കോടിയില്‍ 16 ബാങ്കുകള്‍ ചേര്‍ന്ന് എഴുതിത്തള്ളിയതാവട്ടെ 1.77 ലക്ഷം കോടിയും. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളാണ് കൂടുതലായി തട്ടിപ്പുകള്‍ ഇരയാവുന്നത് എന്നാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്. ബാങ്ക് ഓഫ് ബറോഡയില്‍ ലയിച്ച ദേനാ ബാങ്കിന്റെയും വിജയ ബാങ്കിന്റെയും കിട്ടാക്കടങ്ങള്‍ കൂട്ടാതെയുള്ള കണക്കുകളാണിത്. ഇവ കൂടി ചേര്‍ത്താല്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് കിട്ടാക്കടമായി അവശേഷിക്കുന്ന തുക വീണ്ടും കൂടും.
മുന്നില്‍ എസ്ബിഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യാണ് കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളിയവരില്‍ മുമ്പിലുള്ളത്. 61,663 കോടി രൂപയാണ് എസ്ബിഐ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കിട്ടാക്കടമായി പ്രഖ്യാപിച്ച് എഴുതിത്തള്ളിയത്. 2018 സാമ്പത്തിക വര്‍ഷത്തേതിനേക്കാള്‍ 57.5 ശതമാനം അധികമാണിത്. 14,267 കോടിയുമായി കനറ ബാങ്കും 13,102 കോടിയുമായി ബാങ്ക് ഓഫ് ബറോഡയും പിറകിലുണ്ട്.
നാല് കൊല്ലം കഴിഞ്ഞാല്‍ എഴുതിത്തള്ളും
ബാങ്കുകള്‍ക്കുള്ള കിട്ടാക്കടങ്ങള്‍ നാലു വര്‍ഷം കഴിഞ്ഞാല്‍ എഴുതിത്തള്ളണമന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം. ബാങ്കുകളുടെ ബാലന്‍സ് ഷീറ്റ് ശുദ്ധീകരിക്കുന്നതിനു വേണ്ടിയാണിത്. വായ്പാ തുകയ്ക്ക് അനുസൃതമായി ബാങ്കുകള്‍ നീക്കിവയ്ക്കുന്ന നിശ്ചിത സംഖ്യ ബാങ്കിന്റെ മറ്റു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഇതിലൂടെ സൗകര്യം ലഭിക്കുന്നുവെന്നതാണ് ഇങ്ങനെ എഴുതിത്തള്ളുന്നത് കൊണ്ടുള്ള മെച്ചം.
കിട്ടാക്കടങ്ങള്‍ കൂടിവരുന്നു
അതേസമയം, എഴുതിത്തള്ളുന്ന വായ്പകള്‍ തിരിച്ചുപിടിക്കാനുള്ള നിയമപരമായ ശ്രമങ്ങള്‍ തുടരാന്‍ ബാങ്കുകള്‍ക്ക് സാധിക്കുകയും ചെയ്യും. ഇങ്ങനെ എവിടെ നിന്നെങ്കിലും വായ്പാ തിരിച്ചടവ് ലഭിക്കുകയാണെങ്കില്‍ അത് ആ സമയത്തെ ലാഭമായി അക്കൗണ്ടില്‍ വരവ് വയ്ക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കുകയും ചെയ്യും.
അടുത്ത കാലത്താണ് കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളുന്ന രീതി ബാങ്കുകളില്‍ സാര്‍വത്രികമായത്. 2018 സാമ്പത്തിക വര്‍ഷം 1.28 ലക്ഷം കോടി രൂപയായിരുന്നു പൊതുമേഖലാ ബാങ്കുകള്‍ കിട്ടാക്കടമായി പ്രഖ്യാപിച്ച് ഒഴിവാക്കി നല്‍കിയത്. ഇത്തവണ അത് 57 ശതമാനം വര്‍ധിച്ച് 2.06 ലക്ഷം കോടിയായി. 2017ല്‍ ഇത് 81,684 കോടിയായിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
