കൊച്ചി: സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു. പവന് 200 രൂപ വര്‍ധിച്ച് 26,120 രൂപയായി. ഗ്രാമിന് 3,265 രൂപയാണ് വില. ആഗോള വിപണിയിലും സ്വര്‍ണ വില വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. 25920 രൂപയായിരുന്നു ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. ആഗോളവിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1443 ഡോളറാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയിലും സ്വര്‍ണവില വര്‍ധിച്ചിട്ടുണ്ട്.സ്വര്‍ണം വില ആറുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.രാജ്യത്ത് ഇതാദ്യമായാണ് സ്വര്‍ണം വില ഇത്രയും ഉയരുന്നത്

സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,452.60 ഡോളറിലെത്തി. യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 1.1 ശതമാനം ഉയര്‍ന്ന് 1,444.10 ഡോളറിലെത്തി .. ഈ ആഴ്ച ഇതുവരെ സ്വര്‍ണ വില 2 ശതമാനം ഉയര്‍ന്നു.ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റിന്റെ ഓഹരികള്‍ കഴിഞ്ഞ ദിവസം 803.18 ടണ്ണില്‍ നിന്ന് 1.42 ശതമാനം ഉയര്‍ന്ന് 814.62 ടണ്ണായി.
ആഗോള വിപണിയില്‍ വെള്ളിയുടെ വില ഒരു ഔണ്‍സിന് 0.5 ശതമാനം ഉയര്‍ന്ന് 16.42 ഡോളറായി ഉയര്‍ന്നു. ഇത് 2018 ജൂണ്‍ 25 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. വെള്ളി ഈ ആഴ്ചയില്‍ ഇതുവരെ 8% ഉയര്‍ന്നു, മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ആഴ്ചയിലെ ട്രാക്കിലാണ്.
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടര ശതമാനം വര്‍ധിപ്പിച്ചതാണ് സ്വര്‍ണ വിലയില്‍ കുതിച്ചു ചാട്ടമുണ്ടാകാന്‍ ഇടയാക്കിയത്.സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതോടെയാണ് സ്വര്‍ണവില മികച്ച നിരക്കിലേക്ക് ഉയരുകയായിരുന്നു.ജൂലൈ മാസം മാത്രം ഇതുവരെ പവന് 1,000 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ദുബായിൽ സ്വർണ്ണവില കുറഞ്ഞു; ഇന്ത്യയെക്കാൾ ലാഭത്തിൽ സ്വർണം വാങ്ങാം, ഇന്നത്തെ നിരക്കുകൾ അറിയാം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
