ഐഫോൺ ഉപഭോക്താക്കൾ ആൻഡ്രോയിഡ് ഫോണുകളിലേക്ക് മാറുന്നതായി പഠന റിപ്പോർട്ട്. ഐ ഫോണിന് പകരം കൂടുതൽ ഉപഭോക്താക്കളും സാംസങ് തിരഞ്ഞെടുക്കുന്നതായാണ് ബാങ്ക് മൈസെലിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഐഫോൺ ട്രേഡ്-ഇൻ സൈറ്റ് വഴി ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് ആണിത്. ഉപയോഗിച്ച ഫോണുകൾ വിൽക്കാനും പുതിയതിലേക്ക് അപ്ഗ്രേഡു ചെയ്യാനും സഹായിക്കുന്ന ഒന്നാണിത്.

18.1 ശതമാനം ഐഫോൺ ഉപയോക്താക്കളും ജൂണിൽ സാംസങ് ഫോണിലേയ്ക്ക് മാറിയതായാണ് ബാങ്ക് മൈസെൽ കണ്ടെത്തിയിരിക്കുന്നത്. സിഎൻഇടി റിപ്പോർട്ട് അനുസരിച്ച് പഠനത്തിലുണ്ടായ ഏറ്റവും ഉയർന്ന നിലയാണ് ജൂൺ മാസത്തിലേത്. ഒക്ടോബർ മുതൽ 2019 ജൂൺ വരെ 38,000 ൽ അധികം ആളുകളാണ് ഐഫോണുകൾ വിറ്റ് മറ്റ് ഫോണുകൾ വാങ്ങിയത്. ഐഫോണിന് പകരം സാംസങിനെ തിരഞ്ഞെടുത്ത ആളുകളാണ് ഏറ്റവും കൂടുതൽ.
ഗാലക്സി എസ് 9 ഉപയോക്താക്കളിൽ വെറും 7.7 ശതമാനം പേർ ഐഫോണിലേക്ക് മാറിയിട്ടുള്ളത്. 92.3 ശതമാനം ആളുകളും ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ (ഒ.എസ്) തന്നെയാണ് നിലനിൽക്കുന്നത്. എന്നാൽ അതേ സമയം ഐഫോൺ എക്സ് ഉപയോഗിക്കുന്നവരിൽ 26 ശതമാനം ആളുകളും മറ്റൊരു ബ്രാൻഡിലേക്ക് മാറുന്നതായും റിപ്പോർട്ടിൽ പറയുന്നു.
malayalam.goodreturns.in
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications