ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനികളിലൊന്നായ റിലയന്‍സ് ഇന്‍ഡസ്ട്രിസിന്റെ അറ്റദായത്തില്‍ 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍മാസത്തിലവസാനിച്ച ആദ്യപാദത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചതായി റിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഡസ്ട്രിന്റെ വരുമാനത്തില്‍ ആകെ 6.82 ശതമാനം വര്‍ധനവാണ് ജൂണ്‍മാസത്തിലവസാനിച്ച ഒന്നാം പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 6.8 ശതമാനം ഉയര്‍ന്ന് 10,104 കോടി രൂപയായി. ഒരു വര്‍ഷം മുമ്പ് ഇത് 9,459 കോടി രൂപയായിരുന്നുവെന്ന് സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗില്‍ കമ്പനി അറിയിച്ചു.
റിലയന്‍സ് ഇന്‍ഡസ്ട്രിസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെലികോം, റീട്ടെയ്ലര്‍ ബിസിനസ് മേഖലയില്‍ 10,104 കോടി രൂപയുടെ ലാഭമാണ് ഉണ്ടായിട്ടുള്ളത്. റിലയന്‍സിന്റെ ടെലികോം സേവന മേഖലയായ റിലയന്‍സ് ജിയോയുടെ ലാഭം ജൂണ്മാസത്തില് രേഖപ്പെടുത്തിയത് 45.60 ശതമാനമാണ് ഏകദേശം 891 കോടി രൂപയുടെ ലാഭമാണ് റിലയന്‍സ് ജിയോയുടെ നേട്ടത്തില്‍ രേഖപ്പെടുത്തിയത്.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 612 കോടി രൂപയായിരുന്നു.റീട്ടെയ്ല്‍ മേഖലയിലെ ലാഭത്തില്‍ ആകെ രേഖപ്പെടുത്തിയത് 47.5 ശതമാനം വര്‍ധനവാണ്. റിലയന്‍സിന്റെ റീട്ടെയ്ല്‍ മേഖലയിലെ വരുമാനം 38,196 കോടി രൂപയായി വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.റിലയന്‍സ് ഇന്‍ഡസ്ട്രീസ് ടെലികോം വിഭാഗമായ റിലയന്‍സ് ജിയോ ഇന്‍ഫോകോം 33.8 ദശലക്ഷം വരിക്കാരെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്

അതേസമയം റിലയന്‍സിന്റെ ആകെ വരുമാനത്തിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ആകെ വരുമാനം 21.25 ശതമാനമായി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ ആകെ വരുമാനം ജൂണ്മാസത്തില് രേഖപ്പെടുത്തിയിട്ടുള്ളത് 1.61 ലക്ഷം കോടി രൂപയാണ്. അതേസമയം മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ആകെ വരുമാനമായി രേഖപ്പെടുത്തിയത് 1.33 ലക്ഷം കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.ആഗോള മാക്രോ ഇക്കണോമിക് അന്തരീക്ഷം ദുര്‍ബലമായിരുന്നിട്ടും ഞങ്ങളുടെ ആദ്യ പാദ വരുമാനം ശക്തമായിരുന്നുവെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications