എയര്‍ ഇന്ത്യയില്‍ പുതിയ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും തത്ക്കാലം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. എയര്‍ ഇന്ത്യ സ്വകാര്യവത്ക്കരണത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍. പൊതുമേഖല വിമാനകമ്പനിയായ എയര്‍ ഇന്ത്യയെ സ്വകാര്യവത്ക്കരിക്കാനുളള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ പുതിയ സ്ഥാനക്കയറ്റങ്ങളും നിയമനങ്ങളും നടത്തേണ്ടതില്ല. അത്യാവശ്യമാണെങ്കില്‍ മാത്രം പുതിയ വിമാനസര്‍വ്വീസുകള്‍ തുടങ്ങിയാല്‍ മതിയാകും.
സുപ്രധാന തീരുമാനങ്ങളൊന്നും ഈ സമയത്ത് കൈക്കൊള്ളേണ്ടതില്ലെന്നും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റിന്റെ നിര്‍ദേശങ്ങളില്‍ പറയുന്നു. മോദിസര്‍ക്കാര്‍ നേരത്തെ എയര്‍ ഇന്ത്യ ഓഹരികള്‍ വിറ്റഴിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ആരും വാങ്ങാന്‍ തയ്യാറായിരുന്നില്ല.

നിലവില്‍ ഏതാണ്ട് 58,000 കോടി രൂപയുടെ ബാധ്യതയാണ് എയര്‍ ഇന്ത്യയ്ക്കുളളത്. 2019 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് 7,600 കോടി രൂപയുടെ നഷ്ടമാണ് എയര്‍ ഇന്ത്യയ്ക്കുളളത്. അതിനാല്‍ ഈ സാഹചര്യത്തില്‍ എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ സ്വകാര്യവത്ക്കരണമല്ലാതെ മറ്റ് വഴിയില്ലെന്ന് സിവില്‍ വ്യോമയാന വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. എയര്‍ ഇന്ത്യ സ്വകാര്യവത്ക്കരണവുമായി ബന്ധപ്പെട്ട് ബാക്കിയുളള നടപടിക്രമങ്ങള്‍ അടുത്താഴ്ച കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ കൂടിയാലോചിച്ച് തീരുമാനിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
