ബാങ്ക് അക്കൗണ്ടിലുളള നിക്ഷേപവും പണം പിന്‍വലിക്കലുമെല്ലാം നിശ്ചിത പരിധിയില്ക്കൂടുതലായാല് പാന്‍ കാര്‍ഡ് മാത്രം ഹാജരാക്കി തലയൂരാമെന്നാണോ ധാരണ ? എങ്കില്‍ തെറ്റി. കൂടിയ തോതിലുളള ഇടപാടുകള്‍ക്ക് ഇനി മുതല്‍ ആധാര്‍ വെരിഫിക്കേഷന് പ്രക്രിയ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. രാജ്യത്തെ സാമ്പത്തികവ്യവസ്ഥയില്‍ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പുതിയ പരിഷ്ക്കാരം നടപ്പാക്കുന്നത്. പുതിയ ധനകാര്യബില്ലിലെ ഭേദഗതി നിര്‍ദേശങ്ങളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണിത്. വണ്‍ ടൈം പാസ് വേര്‍ഡ്( ഒടിപി), ഇലക്ട്രോണിക് കെവൈസി, ബയോമെട്രിക് സംവിധാനങ്ങള്‍ എന്നിവ വഴി ആധാര്‍ വെരിഫിക്കേഷന് പൂര്‍ത്തിയാക്കും.
കൂടിയ തോതിലുളള വിദേശനാണയ വിനിമയങ്ങള്‍ക്ക് നിലവില്‍ പാന്‍കാര്‍ഡ് മാത്രമാണ് ഉപയോഗിക്കുന്നത്. പുതിയ ഭേദഗതി നടപ്പാക്കുന്നതോടെ ഇത് പൂര്‍ണമായും ആധാറിലേക്ക് വഴിമാറും. അതുപോലെ തന്നെ സ്വത്ത് വകകളുടെ കൈമാറ്റത്തിനിടെ നിശ്ചിതപരിധിയില്‍ കൂടുതല്‍ പണമിടപാടുകള്‍ നടത്തുമ്പോഴും ആധാര്‍ വേണ്ടിവരും. സ്വത്ത് രജിസ്ട്രേഷന് സമയത്തും ആധാര്‍ നിര്‍ബന്ധമായേക്കും. പുതിയ പരിഷ്ക്കാരം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിധിയ്ക്ക് മുകളില്‍ പണമിടപാടുകള്‍ നടത്തുന്നവര്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലായിരിക്കും. തുകയുടെ പരിധി എത്രയാണെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. 20 മുതല്‍ 25 ലക്ഷം രൂപ വരെയുളള നിക്ഷേപങ്ങള്‍ക്കും പിന്‍വലിക്കലുകള്‍ക്കും ഇത് ബാധകമായിരിക്കാനാണ് സാധ്യത.

നിലവില്‍ നിക്ഷേപകര്‍ വ്യാജ പാന്‍കാര്‍ഡുകള്‍ ഹാജരാക്കുന്നതിനാല്‍ ഇവരുടെ ഇടപാടുകള്‍ വേണ്ടവിധത്തില്‍ നിരീക്ഷിക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നതോടെ ഇത്തരം തട്ടിപ്പുകള്‍ക്ക് ഒരുപരിധി വരെ തടയിടാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പണത്തിന്റെ വിനിമയം പരിധിയില്ക്കൂടുന്നത് രാജ്യത്തെ സാമ്പത്തികവ്യവസ്ഥയില്‍ കളളപ്പണത്തിന്റെ സാന്നിധ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ വില കൂടിയ ഉത്പന്നങ്ങളുടെ വിപണനം, വലിയ തോതിലുളള സ്വത്ത് കൈമാറ്റങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഡാറ്റ ശേഖരണവും സര്‍ക്കാര്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. കളളപ്പണം തടയുന്നതിനായി ആധാര്‍, പാന്‍ സേവനങ്ങളില്‍ വന്‍തോതില്‍ മാറ്റങ്ങള്‍ വരുത്താനുളള തീരുമാനം ധനമന്ത്രി നിര്‍മ്മല സീതാരാമന് കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടക്കമായാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ പരിഷ്ക്കാരമെന്നാണ് വിലയിരുത്തല്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
