ജീവിതത്തില്‍ വലിയൊരു ഷോക്ക് കിട്ടി തരിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഹാപ്പൂര്‍ ജില്ലയിലെ നിര്‍ധനരായ വൃദ്ധ ദമ്പതികള്‍. ഇവര്‍ മാത്രമുളള വീട്ടില്‍ ആകെയുളളത് ഒരു ഫാനും ലൈറ്റും മാത്രമാണ്. എന്നാല്‍ 128,45,95,444 രൂപയാണ് വൈദ്യുതി ബോര്‍ഡ് ഇവര്‍ക്ക് ബില്ലായി നല്‍കിയിരിക്കുന്നത്. ഇത്രയും വലിയ തുക എങ്ങനെ ബില്‍ വന്നുവെന്നറിയാതെ അമ്പരന്നിരിക്കുകയാണ് ഇവര്‍.
പ്രദേശത്തെ മുഴുവന്‍ വൈദ്യുതി ബില്ലായിരിക്കും തനിക്ക് നല്‍കിയതെന്ന് ഗൃഹനാഥന് ഷമീം പറയുന്നു. ബില്‍ അടക്കാത്തതിനെത്തുടര്‍ന്ന് വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ബില്‍ തുക മാറിനല്കിയതാണെന്ന് കരുതി ഷമീം വൈദ്യുതി ബോര്‍ഡിന്റെ ഓഫീസിനെ സമീപിച്ചു. എന്നാല്‍ ബില്‍ തുക അടയ്ക്കാതെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കില്ലെന്നായിരുന്നു അധികൃതര്‍ നല്കിയ മറുപടി.

ഗൃഹനാഥന് ഷമീമും ഭാര്യ ഖൈറുന്നീസയും മാത്രമാണ് വീട്ടിലെ താമസക്കാര്‍. ഒരു ഫാനും ബള്‍ബുകളും മാത്രമുളള വീട്ടില്‍ ഇത്രയും ഭീമമായ തുക വൈദ്യുതി ബില്‍ വരാന്‍ യാതൊരു സാധ്യതയുമില്ല. ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും അരിച്ചുപെറുക്കിയാലും തുക അടയ്ക്കാനാവില്ലെന്ന് ഷമീം പറയുന്നു. സാങ്കേതിക പിഴവ് സംഭവിച്ചതായിരിക്കുമെന്നാണ് ഇതേപ്പറ്റി വൈദ്യുതി ബോര്‍ഡ് നല്കുന്ന വിശദീകരണം. ബില്‍ ഹാജരാക്കിയാല്‍ പിഴവ് വിശദമായി പരിശോധിച്ചതിനുശേഷം തിരുത്തി നല്‍കും. എന്നാല്‍ പിഴവ് പറ്റിയതിന് വൈദ്യുതി ബന്ധം എന്തിനു വിച്ഛേദിച്ചുവെന്നതിന് അധികൃതര്‍ക്ക് വ്യക്തമായ ഉത്തരമില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
