യാത്ര സുഗമമാക്കാം; ചെറുനഗരങ്ങള്‍ക്കായി വരുന്നൂ മെട്രൊലൈറ്റ് ട്രെയിനുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് പരിമിതമായ ഗതാഗത സൗകര്യങ്ങളുളള ചെറിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് മെട്രൊലൈറ്റ് ട്രെയിനുകള്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. നിലവിലുളള മെട്രൊ ട്രെയിന്‍ സംവിധാനത്തെക്കാള്‍ താരതമ്യേന കുറഞ്ഞ ചെലവില്‍ മെട്രൊലൈറ്റ് ട്രെയിനുകള്‍ വികസിപ്പിച്ചെടുക്കാനാണ് ആലോചന. മൂന്ന് കോച്ചുകള്‍ മാത്രമുളള മെട്രൊലൈറ്റ് ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്റര്‍ മാത്രമായിരിക്കും. മെട്രൊ ട്രെയിനിന്റെ ഒരു ഫീഡര്‍ സിസ്റ്റം എന്ന നിലയിലായിരിക്കും ഇവ പ്രവര്‍ത്തിക്കുക. 300 യാത്രക്കാരെ ഉള്‍ക്കൊളളാനുളള സൗകര്യം ഇത്തരം ട്രെയിനുകളില്‍ ഉണ്ടായിരിക്കും. പദ്ധതിയ്ക്കായി സന്നദ്ധത അറിയിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും.

 

സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ പാനല്‍ വരുന്നുസ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ പാനല്‍ വരുന്നു

റോഡ് ഗതാഗതവുമായി വേര്‍തിരിക്കുന്ന തരത്തിലുളള പ്രത്യേക പാതയായിരിക്കും മെട്രൊലൈറ്റ് സംവിധാനത്തിന്റെ മറ്റൊരു സവിശേഷത. സഞ്ചാരികള്‍ കൂടുതലുളള വലിയ നഗരങ്ങള്‍ക്കാണ് നിലവിലുളള മെട്രൊ സംവിധാനം ഏറെ യോജിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുളള മെട്രൊ സംവിധാനങ്ങള്‍ വന്‍ വിജയം കണ്ടതിന്റെ പശ്ചാത്തലത്തില്‍ ഇതുപോലെ വേഗമേറിയതും കൂടുതല്‍ ആളുകളെ ഉള്‍ക്കൊളളുന്നതുമായ യാത്രാമാര്‍ഗങ്ങള്‍ നടപ്പാക്കണമെന്ന ആവശ്യവുമായി നിരവധി ചെറുനഗരങ്ങള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മെട്രൊലൈറ്റ് സംവിധാനത്തിലൂടെ ഇത് സാക്ഷാത്ക്കരിക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. ഷെല്‍ട്ടര്‍ പ്ലാറ്റ്‌ഫോമുകള്‍ മെട്രൊലൈറ്റില്‍ ഉണ്ടായിരിക്കും. എന്നാല്‍ എഎഫ്‌സി ഗേറ്റുകള്‍, പ്ലാറ്റ്‌ഫോം സ്‌ക്രീന്‍ വാതിലുകള്‍, ബാഗേജ് സ്‌കാനര്‍ എന്നിവ ഉണ്ടാവില്ല.

 
യാത്ര സുഗമമാക്കാം;  ചെറുനഗരങ്ങള്‍ക്കായി വരുന്നൂ മെട്രൊലൈറ്റ് ട്രെയിനുകള്‍

ട്രെയിനിനുളളില്‍ത്തന്നെ ടിക്കറ്റ് പരിശോധനയ്ക്കുളള സൗകര്യങ്ങള്‍ സജ്ജമാക്കും. ടിക്കറ്റുകളില്‍ കൃത്രിമത്തം കാട്ടുന്ന യാത്രക്കാരില്‍ നിന്ന് വലിയ തുക പിഴ ഈടാക്കും. വിഭജിക്കാനാവാത്ത തരത്തിലുളള മൂന്ന് കോച്ചുകളാണ് ട്രെയിനിന് ഉണ്ടാകുക. രണ്ട് സമാനന്തര റോഡുകള്‍ക്കിടയില്‍ ഒറ്റ ട്രാക്ക് എന്ന രീതിയിലായിരിക്കും റെയില്‍ പാളങ്ങള്‍ ക്രമീകരിക്കുക.

Read more about: train ട്രെയിൻ
English summary

ചെറുനഗരങ്ങള്‍ക്കായി വരുന്നൂ മെട്രൊലൈറ്റ് ട്രെയിനുകള്‍

Central government proposes metrolite train for small cities and towns
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X