ഫ്ളാറ്റിന്റെ അറ്റകുറ്റപ്പണിയിനത്തില്‍ റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന് മാസം 7,500 രൂപയില്‍ കൂടുതല്‍ നല്കുന്നുണ്ടെങ്കില് ഉടമകള്‍ ഇനി മുതല്‍ 18 ശതമാനം ജിഎസ്ടി നല്‍കേണ്ടി വരും. ഇത്തരം സാഹചര്യത്തില്‍ മുഴുവന്‍ തുകയ്ക്കും ജിഎസ്ടി ഈടാക്കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനം.
മാസം തോറും ഫ്ളാറ്റ് അറ്റകുറ്റപ്പണിയ്ക്ക് 7,500 രൂപയില്‍ കൂടുതല്‍ നല്കിയാലും അസോസിയേഷനുകളുടെ വാര്‍ഷിക വിറ്റുവരവ് 20 ലക്ഷത്തിലധികമാണെങ്കിലും ജിഎസ്ടി ബാധകമായിരിക്കും. 7,500 രൂപയില്‍ കൂടുതലാണ് തുകയെങ്കില്‍ മുഴുവന്‍ തുകയ്ക്കും ജിഎസ്ടി നല്‍കേണ്ടിവരും. ഉദാഹരണമായി 9000 രൂപയാണ് അറ്റകുറ്റപ്പണി വകയില്‍ അസോസിയേഷന് കൊടുക്കുന്നതെങ്കില്‍ 7,500ന് മുകളിലുളള തുകയായ 1,500 രൂപയ്ക്ക് മാത്രം ജിഎസ്ടി നല്കിയാല് മതിയാകില്ല. മറിച്ച് മുഴുവന്‍ 9,000 രൂപയ്ക്കും നല്‍കേണ്ടിവരും.

ഒരു റസിഡന്‍ഷ്യല്‍ കോംപ്ലക്സില്‍ ഉടമയ്ക്ക് ഒന്നോ അതിലധികമോ ഫ്ളാറ്റുകള്‍ ഉണ്ടെങ്കില്‍ ഓരോന്നിനും പ്രത്യേകം നികുതിയായിരിക്കും കണക്കാക്കുന്നത്. അല്ലാതെ എല്ലാ ഫ്ളാറ്റുകള്‍ക്കുമായി അറ്റകുറ്റപ്പണി വകയില്‍ നല്കുന്ന മൊത്തം തുകയല്ല കണക്കിലെടുക്കുന്നത്.
അതായത് ഒരു റസിഡന്‍ഷ്യല്‍ കോംപ്ലക്സില്‍ രണ്ട് അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമായി ഉളളവരുണ്ടാകും. ഇത്തരക്കാര്‍ മാസം 15,000 രൂപ അറ്റകുറ്റപ്പണി വകയില്‍ അസോസിയേഷന് നല്കുന്നുണ്ടാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓരോ അപ്പാര്‍ട്ട്മെന്റിനും ജിഎസ്ടിയില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കും.
റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ക്ക് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാനും അസരമുണ്ടായിരിക്കും. ജനറേറ്ററുകള്‍, വെളളത്തിന്റെ പമ്പുകള്‍, ലോണ്‍ ഫര്‍ണിച്ചര്‍, ടാപ്പുകള്‍, പൈപ്പുകള്‍, മറ്റു ഹാര്‍ഡ് വെയര്‍ എന്നിവയ്ക്ക് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാന്‍ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
