എയര്‍ടെല്‍, വോഡഫോണ്‍ - ഐഡിയ കമ്പനികളുടെ സേവനങ്ങള്‍ വേണ്ടെന്നു വെയ്ക്കുകയാണ് രാജ്യത്തെ ഉപയോക്താക്കള്‍. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം ആകെ വരിക്കാരുടെ എണ്ണത്തില്‍ എയര്‍ടെലിനെ മറികടന്ന് ജിയോ രണ്ടാമതെത്തി.
മുന്നിൽ വോഡഫോൺ – ഐഡിയ
നിലവില്‍ 32.22 കോടി ഉപയോക്താക്കള്‍ ജിയോയ്ക്കുണ്ട്. എയര്‍ടെലിനാകട്ടെ 32.03 കോടി വരിക്കാരും. വരിക്കാരുടെ എണ്ണത്തില്‍ കൊഴിഞ്ഞുപോക്കു തുടരുന്നുണ്ടെങ്കിലും, 38.75 കോടി ഉപയോക്താക്കളുള്ള വോഡഫോണ്‍ - ഐഡിയ കമ്പനിയാണ് പട്ടികയില്‍ ഏറ്റവും മുന്നില്‍.
കൊഴിഞ്ഞുപോക്ക്
പ്രതിമാസ റീചാര്‍ജ് വ്യവസ്ഥ നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തിലാണ് എയര്‍ടെല്‍, വോഡഫോണ്‍ - ഐഡിയ, ടാറ്റ കമ്പനികള്‍ക്ക് വരിക്കാരെ നഷ്ടപ്പെടുന്നത്. മെയ്യിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ 56.97 ലക്ഷം വരിക്കാരെയാണ് വോഡഫോണ്‍ - ഐഡിയ കൂട്ടായ്മയ്ക്ക് നഷടപ്പെട്ടത്. ഇതേകാലയളവില്‍ 15.08 ലക്ഷം ഉപയോക്താക്കളെ എയര്‍ടെലിനും നഷ്ടപ്പെട്ടു. 14 ലക്ഷം വരിക്കാര്‍ ടാറ്റയില്‍ നിന്നും കൊഴിഞ്ഞുപോയി.
പ്രതിമാസ റീചാർജ്
ഇന്‍ കമിങ് കോളുകള്‍ ലഭിക്കണമെങ്കില്‍ പ്രതിമാസം റീചാര്‍ജ് ചെയ്യണമെന്ന മാനദണ്ഡമാണ് ഈ കമ്പനികള്‍ മുന്നോട്ടു വെച്ചിരിക്കുന്നത്. എന്നാല്‍ ജിയോയ്ക്കും ബിഎസ്എന്‍എല്ലിനും ഇന്‍ കമിങ് കോളുകള്‍ ലഭിക്കാനായി പ്രതിമാസം റീചാര്‍ജ് ചെയ്യേണ്ടതില്ല. നിഷ്ക്രിയരായി തുടരുന്ന വരിക്കാരെ ഒഴിവാക്കുകയാണ് പ്രതിമാസ റീചാര്‍ജ് വ്യവസ്ഥയുടെ ലക്ഷ്യം.
സജീവ വരിക്കാർ
പുതിയ നടപടിയെ തുടര്‍ന്ന് ഓരോ ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം ഉയര്‍ത്താന്‍ എയര്‍ടെലിനും വോഡഫോണ്‍ - ഐഡിയയ്ക്കും കഴിഞ്ഞെന്നത് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. നിലവില്‍ എയര്‍ടെലിനാണ് ഏറ്റവും കൂടുതല്‍ സജീവ വരിക്കാരുള്ളത്. ആകെയുള്ള 32.03 കോടി വരിക്കാരില്‍ 32 കോടി പേരും സജീവമായി എയര്‍ടെല്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നു (99.86 ശതമാനം). 33.3 കോടി സജീവ വരിക്കാര്‍ വോഡഫോണ്‍ - ഐഡിയ കമ്പനികള്‍ക്കുണ്ട് (86 ശതമാനം).
ജിയോയിലേക്ക് കൂടുമാറ്റം
ഇതേസമയം, 32.22 കോടി ഉപയോക്താക്കള്‍ ജിയോയ്ക്കുണ്ടെങ്കിലും 26.8 കോടി വരിക്കാര്‍ മാത്രമേ സജീവമായി സേവനങ്ങള്‍ ഉപയോഗിക്കുന്നുള്ളൂ (83 ശതമാനം). എന്നാല്‍ ജിയോയിലേക്ക് ചേക്കേറുന്നവരുടെ എണ്ണം അടുത്തകാലത്തായി കൂടി വരികയാണെന്ന് ട്രായ് പുറത്തുവിട്ട കണക്കുകളില്‍ വ്യക്തം. മെയ് മാസം മാത്രം 80.2 ലക്ഷം വരിക്കാര്‍ ജിയോയില്‍ പുതുതായി ചേരുകയുണ്ടായി. ഇതേ കാലയളവില്‍ ബിഎസ്എന്‍എല്ലിനും 24,276 ഉപയോക്താക്കളെ അധികം ലഭിച്ചു.
കീശ ചോർത്താതെ ജിയോ
2016 സെപ്തംബര്‍ മുതലാണ് റിലയന്‍സ് ജിയോ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ജിയോയുടെ കടന്നുവരവാണ് കുതിച്ചുയര്‍ന്ന ടെലികോം നിരക്കുകള്‍ക്ക് മൂക്കുകയറിട്ടതും. കുറഞ്ഞ നിരക്കില്‍ ഡേറ്റ പ്ലാനുകള്‍, സൗജന്യ വോയിസ് കോളുകള്‍, സൗജന്യ സംഗീതം, സൗജന്യ സിനിമകള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് ജിയോ ഉറപ്പുവരുത്തുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
