ജിയോഫോണ്‍ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍ — ഏതു തിരഞ്ഞെടുക്കണം?

ഇന്ത്യന്‍ ടെലികോം രംഗത്തു മാറ്റത്തിന്റെ കൊടുങ്കാറ്റുമായാണ് റിലയന്‍സ് ജിയോ കടന്നുവന്നത്. 2G, 3G മൊബൈല്‍ ഡേറ്റ നിരക്ക് ലക്കും ലഗാനുമില്ലാതെ കുതിച്ചുയരുന്ന സമയത്ത് സൗജന്യ 4G ഡേറ്റ നല്‍കി ജിയോ ഇന്ത്യന്‍ ഉപയോക്താക്കളെ ആദ്യം കൈയ്യിലെടുത്തു.

വരിക്കാരുടെ കുത്തൊഴുക്ക്

വരിക്കാരുടെ കുത്തൊഴുക്ക്

കുറഞ്ഞ നിരക്കില്‍ ജിബി കണക്കിന് ഡേറ്റയും സൗജന്യ വോയിസ് കോളുകളും ലഭിക്കുമെന്നറിഞ്ഞതോടെ ജിയോയിലേക്കുള്ള വരിക്കാരുടെ കുത്തൊഴുക്കിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. ആകെ വരിക്കാരുടെ എണ്ണത്തില്‍ വോഡഫോണ്‍ – ഐഡിയ കൂട്ടായ്മയ്ക്ക് പിന്നില്‍ രണ്ടാമതാണ് ഇപ്പോള്‍ ജിയോ. ട്രായ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 32.22 കോടി ഉപയോക്താക്കള്‍ ജിയോയ്ക്കുണ്ട്. ഇന്ത്യന്‍ ജനതയുടെ തുടിപ്പറിഞ്ഞ്, പ്രതിദിന ഡേറ്റ ആനുകൂല്യങ്ങളും കീശ കാലിയാക്കാത്ത റീചാര്‍ജ് പദ്ധതികളും പ്രഖ്യാപിച്ച് ജിയോ സ്വീകാര്യത നിലനിര്‍ത്തുന്നു.

ജിയോഫോൺ

ജിയോഫോൺ

നിലവില്‍ ജിയോഫോണ്‍, ജിയോഫോണ്‍ 2 എന്നീ രണ്ടു 4G ശേഷിയുള്ള മൊബൈല്‍ ഫോണുകള്‍ കമ്പനി വിപണിയില്‍ വില്‍ക്കുന്നുണ്ട്. എന്നാല്‍ പതിവു ജിയോ പ്ലാനുകള്‍ ജിയോഫോണുകളില്‍ പ്രവര്‍ത്തിക്കില്ല. ഈ ഫോണുകള്‍ക്കായി പ്രത്യേക റീചാര്‍ജ്, ഡേറ്റ പ്ലാനുകളാണ് ജിയോ ആവിഷ്‌കരിച്ചിരിക്കുന്നത്.

പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍

പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍

ജിയോഫോണുകള്‍ അവതരിപ്പിച്ച കാലത്ത് 30 ദിവസം വരെ മാത്രമായിരുന്നു പ്ലാനുകള്‍ക്ക് പരമാവധി കാലവധി. എന്നാല്‍ ഈ വര്‍ഷാരംഭം മുതല്‍ രണ്ടു ദീര്‍ഘകാല പ്ലാനുകളും ജിയോഫോണുകളില്‍ കമ്പനി ലഭ്യമാക്കി. നിലവില്‍ അഞ്ചു പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍ ജിയോഫോണ്‍ ഉടമകള്‍ക്ക് തിരഞ്ഞെടുക്കാം.

49 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍

49 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍

49 രൂപ മുതലാണ് ജിയോഫോണ്‍ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍ ആരംഭിക്കുന്നത്. 28 ദിവസമാണ് പ്ലാന്‍ കാലാവധി. പ്ലാന്‍ പ്രകാരം ഒരു ജിബി 4G ഡേറ്റയും പരിധിയില്ലാത്ത വോയിസ് കോള്‍ സൗകര്യവും ഉപയോക്താക്കള്‍ക്ക് കമ്പനി ഉറപ്പുവരുത്തും. 50 എസ്എംഎസ് സന്ദേശങ്ങളും പ്ലാനില്‍ ഉള്‍പ്പെടുന്നുണ്ട്. ഒപ്പം ഇക്കാലയളവില്‍ മുഴുവന്‍ ജിയോ ആപ്പുകളും ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാം.

99 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍

99 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍

28 ദിവസമാണ് ജിയോ അവതരിപ്പിക്കുന്ന 99 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍ കാലാവധി. ഈ പ്ലാന്‍ തിരഞ്ഞെടുത്താല്‍ പ്രതിദിനം 500 എംബി 4G ഡേറ്റ ഇക്കാലയളവില്‍ ഉപയോക്താവിന് ലഭിക്കും. 28 ദിവസത്തേക്ക് 14 ജിബി ഡേറ്റയാണ് ഇപ്രകാരം കമ്പനി വാഗ്ദാനം ചെയ്യുന്നത്. പ്രതിദിനം അനുവദിച്ചിട്ടുള്ള 500 എംബി ഉപയോഗിച്ചു കഴിഞ്ഞാല്‍ 64 Kbps വേഗത്തിലേക്ക് ഡാറ്റ കണക്ടിവിറ്റി കുറയും. 300 എസ്എംഎസ്, പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍, സൗജന്യ ജിയോ ആപ്പ് സേവനങ്ങള്‍ എന്നിവയെല്ലാം 99 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനില്‍പ്പെടും.

153 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍

153 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍

ജിയോഫോണ്‍, ജിയോഫോണ്‍ 2 ഉപയോഗിക്കുന്നവര്‍ക്കായി മാത്രം കമ്പനി ലഭ്യമാക്കുന്ന മറ്റൊരു പ്ലാനാണിത്. പ്രതിദിനം ഒന്നര ജിബി 4G ഡേറ്റ 153 രൂപ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് നേടാം. പ്രതിദിനം അനുവദിച്ചിട്ടുള്ള ഒന്നര ജിബി കഴിഞ്ഞാല്‍ ഡേറ്റ കണക്ടിവിറ്റി 64 Kbps വേഗത്തിലേക്ക് ചുരുങ്ങും. പ്രതിദിനം നൂറു എസ്എംഎസ്, പരിധിയില്ലാത്ത വോയിസ് കോള്‍ സൗകര്യം, സൗജന്യ ജിയോ ആപ്പ് സേവനങ്ങള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ 153 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനിന്റെ ആകര്‍ഷണീയത കൂട്ടും.

297 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍

297 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍

84 ദിവസമാണ് 297 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനിന്റെ കാലാവധി. ഇക്കാലയളവില്‍ പ്രതിദിനം 500 എംബി 4G ഡേറ്റ ജിയഫോണ്‍, ജിയോഫോണ്‍ ഉപയോക്താക്കള്‍ക്ക് കമ്പനി ഉറപ്പുവരുത്തും. മറ്റു പ്ലാനുകള്‍ക്ക് സമാനമായി അനുവദിച്ചിട്ടുള്ള 500 എംബി ഉപയോഗിച്ചു കഴിഞ്ഞാല്‍ 64 Kbps വേഗത്തിലേക്ക് ഡേറ്റ കണക്ടിവിറ്റി നിജപ്പെടും. 300 എസ്എംഎസ്, പരിധിയില്ലാത്ത വോയിസ് കോള്‍, ജിയോ ആപ്പ് സേവനങ്ങളും പ്ലാനിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് ലഭിക്കും.

597 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍

597 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍

597 രൂപയെന്നു കേള്‍ക്കുമ്പോള്‍ നിരക്ക് കുറച്ചു കൂടുതലല്ലേയെന്ന സംശയം പലര്‍ക്കും തോന്നാം. എന്നാല്‍ 168 ദിവസത്തെ സുദീര്‍ഘമായ കാലാവധിയാണ് 597 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനുള്ളത്. പ്രതിദിനം 500 എംബി 4G ഡേറ്റ ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഇതു ഉപയോഗിച്ചു കഴിഞ്ഞാല്‍ 64 Kbps വേഗത്തിലേക്ക് ഡേറ്റ കണക്ടിവിറ്റി കുറയും. ജിയോ ആപ്പ് സേവനങ്ങള്‍, സൗജന്യ വോയിസ് കോള്‍, 300 എസ്എംഎസ് സൗകര്യങ്ങള്‍ 597 രൂപയുടെ പ്ലാനില്‍ ജിയോ ഉറപ്പുനല്‍കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X