മാസം വെറും 199 രൂപ! ഇന്ത്യയില്‍ രണ്ടും കല്‍പ്പിച്ചാണ് നെറ്റ്ഫ്ളിക്സ്. ഇത്രയും കാലം നെറ്റ്ഫ്ളിക്സ് കണക്ഷന് ചിലവ് കൂടുതലെന്നായിരുന്നു ഇന്ത്യക്കാരുടെ പരിഭവം. 499 രൂപയില്‍ തുടങ്ങി 799 രൂപയില്‍ അവസനിക്കുന്ന നെറ്റ്ഫ്ളിക്സ് പ്ലാനുകളോട് മുഖം തിരിച്ചവരേറെ. എന്നാല്‍ ഇനി വിഷമിക്കേണ്ട, 199 രൂപയുടെ പുതിയ പ്ലാന്‍ നെറ്റ്ഫ്ളിക്സ് രാജ്യത്ത് അവതരിപ്പിച്ചു.
സ്വീകാര്യത കൂടും
ഇതോടെ ആമസോണ്‍ പ്രൈം വീഡിയോ, ഹോട്ട്സ്റ്റാര്‍ ആപ്പുകളുടെ വിപണിയില്‍ നെറ്റ്ഫ്ളിക്സും നുഴഞ്ഞുകയറുകയാണ്. നിലവില്‍ 129 രൂപയാണ് ആമസോണ്‍ പ്രൈമം സേവനങ്ങള്‍ക്കുള്ള പ്രതിമാസ നിരക്ക്. ഹോട്ട്സ്റ്റാറിന് പ്രതിമാസ നിരക്ക് 299 രൂപയും. പുതിയ 199 രൂപയുടെ പ്ലാന്‍ ഇന്ത്യയില്‍ നെറ്റ്ഫ്ളിക്സിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്.
മൊബൈലിൽ മാത്രം
ഇതേസമയം, 'മൊബൈല്‍ ഓണ്‍ലി സബ്സ്ക്രിപ്ഷന്' പാക്കാണ് 199 രൂപ പ്ലാനില്‍ ലഭ്യമാവുക. അതായത് 199 രൂപയുടെ പ്ലാന്‍ തിരഞ്ഞെടുത്താല്‍ സ്മാര്‍ട്ട്ഫോണില്‍ മാത്രമേ നെറ്റ്ഫ്ളിക്സ് സിനിമകളും സീരീസുകളും കാണാന്‍ കഴിയുകയുള്ളൂ. എന്തായാലും ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് സൗകര്യം കമ്പനി ഉറപ്പുവരുത്തും.
മൊബൈൽ ഉപയോക്താക്കൾ കൂടുതൽ
ഓണ്‍ലൈന്‍ സ്ട്രീമിങ്ങിനെക്കാളുപരി വീഡിയോ ഡൗണ്‍ലോഡ് ചെയ്തു കാണാനാണ് ഇന്ത്യയിലെ ആളുകള്‍ക്ക് താത്പര്യം. ആഗോള തലത്തില്‍ത്തന്നെ ഇന്ത്യയിലെ വരിക്കാരാണ് വീഡിയോ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നതെന്ന് കമ്പനി വ്യക്തമാക്കി. മൊബൈല്‍ മുഖേന വീഡിയോ കാണുന്നവരാണ് ഇന്ത്യയില്‍ ബഹുഭൂരിപക്ഷം നെറ്റ്ഫ്ളിക്സ് വരിക്കാരും. അതിനാല്‍ വരും ഭാവിയില്‍ ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടാകും നെറ്റ്ഫ്ളിക്സ് നിക്ഷേപം നടത്തുക.
എങ്ങനെ രജിസ്റ്റർ ചെയ്യാം?
ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ചോ, ആപ്പ് ഡൗണ്‍ലോഡ് ചെയ്തോ നെറ്റ്ഫ്ളിക്സിന്റെ പുതിയ 199 രൂപ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് പങ്കുചേരാം. പുതുതായി അംഗത്വമെടുക്കുന്നവര്‍ക്ക് ഒരുമാസം നെറ്റ്ഫ്ളിക്സ് സേവനങ്ങള്‍ സൗജന്യമായി പരീക്ഷിക്കാനും അവസരമുണ്ട്. സൗജന്യ കാലാവധി കഴിയുമ്പോള്‍ തിരഞ്ഞെടുത്ത പ്രതിമാസ നിരക്കില്‍ സേവനങ്ങള്‍ ലഭിക്കും.
എതിരാളികൾ
ഈ വര്‍ഷമാദ്യമാണ് ഇന്ത്യയില്‍ കുറഞ്ഞ നിരക്കില്‍ മൊബൈല്‍ പ്ലാനുകള്‍ അവതരിപ്പിക്കാന്‍ നെറ്റ്ഫ്ളിക്സ് തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ പ്രതിമാസം 250 രൂപയുടെ പ്ലാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ കമ്പനി നല്കി. എന്നാല്‍ കുറഞ്ഞ നിരക്കില്‍ ആമസോണ്‍ പ്രൈമും ഹോട്ട്സ്റ്റാറും വീഡിയോ സേവനങ്ങള്‍ നല്കുന്ന സാഹചര്യത്തില്‍ 199 രൂപ പ്ലാന്‍ അവതരിപ്പിക്കാന്‍ നെറ്റ്ഫ്ളിക്സ് തീരുമാനിക്കുകയായിരുന്നു.
മറ്റു പ്ലാനുകൾ
199 രൂപയുടെ മൊബൈല്‍ പ്ലാന്‍ ടാബ്ലെറ്റുകളിലും പ്രവര്‍ത്തിക്കും. 199 രൂപയുടെ പ്ലാനിന് പുറമെ 499 രൂപ (HD വീഡിയോ ഒരു സ്ക്രീനില്‍ മാത്രം), 649 രൂപ (HD വീഡിയോ രണ്ടു സ്ക്രീനുകളില്‍), 799 രൂപ (ആള്‍ട്രാ HD അല്ലെങ്കില്‍ 4K വീഡിയോ നാലു സ്ക്രീനുകളില്‍) പ്ലാനുകളും നെറ്റ്ഫ്ളിക്സില്‍ തിരഞ്ഞെടുക്കാം. പതിമൂന്നു പുതിയ സിനിമകളും ഒന്‍പതു പുതിയ ഒറിജിനല്‍ സീരീസുകളും ഇന്ത്യയിലെ വരിക്കാര്‍ക്കായി തങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് നെറ്റ്ഫ്ളിക്സ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications