റിലയന്‍സ് ജിയോ ജിഗാഫൈബര്‍ — പുതിയ ബ്രോഡ്ബാന്‍ഡ് സേവനമായ ജിഗാഫൈബറിനെ റിലയന്‍സ് ജിയോ അവതരിപ്പിക്കാന്‍ കാത്തുനില്‍ക്കെ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ആകാംക്ഷയിലാണ്. ഓഗസ്റ്റ് 12 -ന് വാര്‍ഷിക പൊതു യോഗത്തില്‍ ജിഗാഫൈബര്‍ സേവനം ജിയോ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് വിവരം.
ബ്രോഡ്ബാൻഡ് ലോകത്തും വിപ്ലവം?
കഴിഞ്ഞവര്‍ഷമാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ സാങ്കേതികവിദ്യ ആധാരമാക്കുന്ന ജിഗാഫൈബര്‍ സേവനത്തെ കുറിച്ച് ജിയോ പ്രഖ്യാപിച്ചത്. തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഈ സേവനം കമ്പനി ലഭ്യമാക്കിയിരുന്നു. ഇന്ത്യന്‍ ടെലികോം രംഗത്തു ജിയോ നടത്തിയ വിപ്ലവം പുതിയ ജിഗാഫൈബറിലൂടെ ബ്രോഡ്ബാന്‍ഡ് ലോകത്തും ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. ഈ അവസരത്തില്‍ റിലയന്‍സ് ജിയോ ജിഗാഫൈബറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പരിശോധിക്കാം.
എന്താണ് റിലയന്‍സ് ജിയോ ജിഗാഫൈബര്‍?
എയര്‍ടെലിന്റെ V-ഫൈബര്‍ നെറ്റ് വര്‍ക്കിന് സമാനമായി ഫൈബര്‍ ഒപ്റ്റിക് സാങ്കേതികവിദ്യയെ അടിസ്ഥാനപ്പെടുത്തി റിലയന്‍സ് ജിയോ അവതരിപ്പിക്കുന്ന ബ്രോഡ്ബാന്‍ഡ് സേവനമാണ് ജിഗാഫൈബര്‍. ചെമ്പു കമ്പി ഉപയോഗിക്കുന്ന സാധാരണ വയര്‍ നെറ്റ്വര്‍ക്കുകളെ അപേക്ഷിച്ച് ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് കൂടുതല്‍ ഇന്റര്‍നെറ്റ് വേഗം ഉറപ്പുവരുത്തും.
എതിരാളികൾ
സെക്കന്‍ഡില്‍ ഒരു ജിബി വരെ വേഗം ജിയോ ജിഗാഫൈബറിനുണ്ടെന്നാണ് സൂചന. നിലവില്‍ ACT പോലുള്ള ചുരുക്കം ചില കമ്പനികള്‍ മാത്രമേ സെക്കന്‍ഡില്‍ ഒരു ജിബി ഇന്റര്‍നെറ്റ് വേഗം വാഗ്ദാനം ചെയ്യുന്നത്. കണ്ണഞ്ചും വേഗത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്നതോടെ വീഡിയോ സ്ട്രീമിങ്, വീഡിയോ കോണ്‍ഫറന്‍സിങ് തുടങ്ങിയ സൗകര്യങ്ങള്‍ക്ക് പുതിയ മാനം ലഭിക്കും.
രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ?
ഔദ്യോഗിക വെബ്സൈറ്റ് മുഖേന ജിഗാഫൈബര്‍ സേവനങ്ങള്‍ക്കുള്ള പുതിയ രജിസ്ട്രേഷന് റിലയന്‍സ് ജിയോ സ്വീകരിക്കുന്നുണ്ട്. താത്പര്യമുള്ളവര്‍ക്ക് gigafiber.jio.com/registration എന്ന വിലാസം സന്ദര്‍ശിക്കാം. സ്ഥല വിവരങ്ങള്‍ നല്‍കിയതിന് ശേഷം പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവയാണ് രജിസ്ട്രേഷന്റെ ഭാഗമായി അപേക്ഷന് നല്‍കേണ്ടത്. വെരിഫിക്കേഷന് നടപടിയുടെ ഭാഗമായി നല്കിയ മൊബൈല്‍ നമ്പറിലേക്ക് വണ്‍ടൈം പാസ്വേര്ഡ് കമ്പനി അയക്കും.
ജിയോ ജിഗാഫൈബര്‍ പ്ലാനുകള്‍
നിലവില്‍ പുതിയ ജിഗാഫൈബര്‍ സേവനങ്ങള്‍ക്ക് പോസ്റ്റ് പ്ലാനുകള്‍ റിലയന്‍സ് ജിയോ പ്രഖ്യാപിച്ചിട്ടില്ല. ജിയോ ജിഗാഫൈബര്‍ പ്രിവ്യു ഓഫറാണ് ഇപ്പോള്‍ തിരഞ്ഞെടുക്കാവുന്ന ഏക പ്ലാന്‍. 90 ദിവസത്തേക്ക് 900 Mbps വേഗത്തിലുള്ള അതിവേഗ ഇന്റര്‍നെറ്റാണ് പ്ലാന്‍ പ്രകാരം കമ്പനി വാഗ്ദാനം ചെയ്യുന്നത്. പ്രതിമാസം 100 ജിബി ഡേറ്റയാണ് ഇക്കാലയളവില്‍ ഉപയോഗിക്കാനാവുക.
ടോപ് അപ്പ് റീചാർജ്
ഇനി മാസം തീരും മുന്‍പേ 100 ജിബി ഡേറ്റ തീര്‍ന്നാല്‍ 40 ജിബിയുടെ ടോപ് അപ്പ് റീചാര്‍ജ് ചെയ്യാനും റിലയന് ജിയോ സൗകര്യം ഒരുക്കുന്നുണ്ട്. മൈ ജിയോ അപ്പ് മുഖേനയോ, ഔദ്യോഗിക ജിയോ വെബ്സൈറ്റ് മുഖേനയോ റീചാര്‍ജ് ചെയ്യാം. ജിഗോഫൈബറിന് ഇന്സ്റ്റലേഷന് നിരക്കുകള്‍ കമ്പനി ഈടാക്കുന്നില്ലെങ്കിലും 4,500 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് ഉപയോക്താവ് അടയ്ക്കേണ്ടതായുണ്ട്. സേവനം നിര്‍ത്തുന്നപക്ഷം ഈ തുക വരിക്കാരന് തിരികെ ലഭിക്കും.
കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍
റിലയന്‍സ് ജിയോ പതിവു തെറ്റിക്കില്ല. കുറഞ്ഞ നിരക്കില്‍ ജിയോ ജിഗാഫൈബര്‍ സേവനങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബ്രോഡ്ബാന്‍ഡ്, ടിവി, ലാന്‍ഡ്ലൈന്‍ എന്നിവയുള്‍പ്പെടുന്ന കോമ്പോ സേവനങ്ങള്‍ക്ക് പ്രതിമാസം 600 രൂപയോളം മാത്രമേ കമ്പനി നിരക്ക് നിശ്ചയിക്കുകയുള്ളൂവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 28 ദിവസമായിരിക്കും ഈ ട്രിപ്പിള്‍ പ്ലേ പ്ലാനിന് കാലാവധി. 100 ജിബി വരെ ഡേറ്റ പ്ലാന്‍ പ്രകാരം ഉപയോക്താവിന് ലഭിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications