ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഒരു സന്തോഷ വാർത്ത, ഇന്ത്യയിലെ മികച്ച ഒമ്പത് നഗരങ്ങളിൽ ആറ് നഗരങ്ങളിലും ശമ്പള വളർച്ച് ഈ വർഷം 10 നും 11 ശതമാനത്തിനുമിടയിലാണ്. ടീം-ലീസിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒൻപത് നഗരങ്ങളിലെ 17 മേഖലകളിലുള്ള രണ്ട് ലക്ഷത്തോളം ശമ്പള രേഖകൾ പരിശോധിച്ചാണ് പഠനം നടത്തിയിരിക്കുന്നത്.
ഡൽഹിയും ബാംഗ്ലൂരും
ഡൽഹിയിലെ എഫ്‌എംസിഡി മേഖല 11 ശതമാനവും ബെംഗളൂരുവിലെ ടെക് സ്റ്റാർട്ടപ്പ് മേഖല 10.8 ശതമാനവും പരമാവധി വളർച്ച നേടുമെന്നാണ് ടീം-ലീസ് പ്രവചിച്ചിരിക്കുന്നത്. ഐടി, ടെക് എന്നീ മേഖലകളാൻ് ബെംഗളൂരുവിൽ ഉയർന്ന ശമ്പളം നൽകുന്ന മേഖലകൾ. ശരാശരി ശമ്പളത്തിൽ 10 ശതമാനം വളർച്ച പ്രതീക്ഷിക്കുന്ന നഗരങ്ങളാണ് ബെംഗളൂരുവും ചെന്നൈയും.
ഈ മേഖലകൾ തിരഞ്ഞെടുക്കുക
ജോലി അന്വേഷിക്കുന്നവർ താഴെ പറയുന്ന മേഖലകൾ തിരഞ്ഞെടുക്കുന്നതാവും നല്ലത്. കാരണം താഴെ പറയുന്ന മേഖലകളാണ് ശമ്പള വർദ്ധനവിൽ ഏറ്റവും കൂടുതൽ വളർച്ച കൈവരിച്ചു കൊണ്ടിരിക്കുന്നത്. ബിഎഫ്‌എസ്‌ഐ (ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ്), ബിപിഒ / ഐടി സേവനങ്ങൾ, ഇ-കൊമേഴ്‌സ്, എഫ്എംസിജി, വിദ്യാഭ്യാസ സേവനങ്ങൾ, ഫാർമ, ആരോഗ്യ പരിരക്ഷ എന്നിവയാണ് മികച്ച വളർച്ച കൈവരിക്കുന്ന മേഖലകൾ. ഈ മേഖലകൾ 13 ശതമാനത്തിലധികം വളർച്ചയാണ് കൈവരിച്ചിട്ടുള്ളത്.
15 ശതമാനം വളർച്ച
ഓട്ടോമൊബൈൽ ഡിസൈൻ എഞ്ചിനീയർമാർ, ചീഫ് പ്ലാനിംഗ് ഓഫീസർമാർ, എനർജി എഞ്ചിനീയർമാർ, ഐടി, ഹെൽത്ത് കെയർ, ഫാർമ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് 15 ശതമാനത്തിലധികം ശമ്പള വർദ്ധനവ് ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മിക്ക മേഖലകളിലെയും ജോലിക്കാർക്ക് 2019 ൽ 10.95 ശതമാനം ശമ്പള വർദ്ധനവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇത് 2018 ൽ രേഖപ്പെടുത്തിയ 11.46 ശതമാനത്തേക്കാൾ കുറവാണ്.
ഏറ്റവും കുറവ് ശമ്പളം ആർക്ക്?
കൃഷി, കാർഷിക രാസവസ്തുക്കൾ, വാഹനങ്ങൾ, നിർമ്മാണം, ഹോസ്പിറ്റാലിറ്റി, വ്യാവസായിക ഉൽപ്പാദനം, മാധ്യമങ്ങൾ, ഊർജ്ജം, റീട്ടെയിൽ, ടെലികോം ബിസിനസ്സ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ശമ്പളം വാഗ്ദാനം ചെയ്യുന്നത്. എന്നാൽ മുംബൈയിലെ ഇ-കൊമേഴ്‌സ്, ടെക് സ്റ്റാർട്ടപ്പുകളുടെ സിടിഒകൾക്ക് ലഭിക്കും പരമാവധി ശമ്പള വർദ്ധനവ് 17 ശതമാനമാണ്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications