ഇനി അധികം കാത്തിരിക്കേണ്ട ; വാട്‌സാപ്പ് വഴി പണം ഈ വര്‍ഷമെത്തും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാട്‌സാപ്പ് പേയ്‌മെന്റ് സര്‍വ്വീസിനെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ കുറെയായി. എന്നാലിനി അധികം കാത്തിരിക്കേണ്ടി വരില്ല. ഇപ്പോഴിതാ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്‌സാപ്പ് ആപ്പ് ഗ്ലോബല്‍ ഹെഡ് വില്‍ കാത്കാര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ വാട്‌സാപ്പ് ആപ്പ് പേയ്‌മെന്റ് സര്‍വ്വീസിന് ഇന്ത്യയില്‍ തുടക്കമാകുമെന്ന് അദ്ദേഹം അറിയിച്ചു.

 

ഇന്ത്യയില്‍ 400 മില്യനിലധികം ഉപയോക്താക്കള്‍ക്കുളള മെസ്സേജിങ് ആപ്പായ വാട്‌സാപ്പ് കഴിഞ്ഞ വര്‍ഷം മുതല്‍ ഇവിടുത്തെ പേയ്‌മെന്റ് സംവിധാനങ്ങളെക്കുറിച്ച് വിശദപഠനം നടത്തിവരികയായിരുന്നു.വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ അയക്കുന്ന അതേ വേഗതയില്‍ പണം അയയ്ക്കാനുളള സംവിധാനമാണ് കമ്പനി മുന്നില്‍ക്കാണുന്നത്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഡിജിറ്റല്‍ സാമ്പത്തികവ്യവസ്ഥയ്ക്ക് പുത്തനുണര്‍വ്വ് പകരാന്‍ ഇതുവഴി സാധിക്കുമെന്നും കാത്കാര്‍ട്ട് പറഞ്ഞു.

ഇനി അധികം കാത്തിരിക്കേണ്ട ;  വാട്‌സാപ്പ് വഴി പണം ഈ വര്‍ഷമെത്തും

രാജ്യത്ത് ഇപ്പോള്‍ നിലവിലുളള പേടിഎം, ഫോണ്‍പേ, ഗൂഗിള്‍ പേ എന്നിവയ്ക്ക് വലിയൊരു വെല്ലുവിളിയായിരിക്കും വാട്ട്‌സാപ്പ് പേയ്‌മെന്റ്. ഫേസ്ബുക്ക് അധീനതയിലുളള വാട്‌സാപ്പിന് ആഗോളതലത്തില്‍ 1.5 ബില്യന്‍ ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ ഭാവിയില്‍ മറ്റ് രാജ്യങ്ങളിലേക്കും പേയ്‌മെന്റ് സംവിധാനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

വാട്‌സാപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിന് സുരക്ഷാപാളിച്ചകള്‍ ഉണ്ടെന്നും ഇതില്‍ ആര്‍ബിഐ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും നേരത്തെ ആരോപണമുണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇവിടെത്തന്നെ സൂക്ഷിക്കണമെന്ന് റിസര്‍വ്വ് ബാങ്ക് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പാലിക്കേണ്ടതിനാലാണ് വാട്‌സാപ്പ് പേയ്‌മെന്റ് സര്‍വ്വീസിന് കാലതാമസമുണ്ടായത്. ആര്‍ബിഐയുടെ ചട്ടങ്ങള്‍ പൂര്‍ണമായും ഉറപ്പുവരുത്തിയതിന് ശേഷം മാത്രമെ പേയ്‌മെന്റ് സര്‍വ്വീസുകള്‍ക്ക് തുടക്കം കുറിക്കൂവെന്ന് വാട്‌സാപ്പ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.


സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം ; മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു സുരക്ഷിത നിക്ഷേപം

യുപിഐ സംവിധാനം അടിസ്ഥാനമാക്കിയായിരിക്കും വാട്‌സാപ്പ് പേയ്‌മെന്റ് പ്രവര്‍ത്തിക്കുക. വാട്‌സാപ്പില്‍ സന്ദേശങ്ങളും വീഡിയോകളും അയയ്ക്കുന്നത് പോലെ ഞൊടിയിടയില്‍ ഈ സംവിധാനത്തിലൂടെ പണം അയയ്ക്കാനാകും. യുപിഐ മുഖേന വാട്‌സാപ്പ് അക്കൗണ്ടിനെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് മാത്രം.

English summary

ഇനി അധികം കാത്തിരിക്കേണ്ട ; വാട്‌സാപ്പ് വഴി പണം ഈ വര്‍ഷമെത്തും

Whatsapp will launch its payments service in India later this year.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X