വൈദ്യുത വാഹനങ്ങള്‍ക്കുള്ള ചരക്ക് സേവന നികുതി അഞ്ചു ശതമാനമായി ജിഎസ്ടി കൗണ്‍സില്‍ വെട്ടിക്കുറച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ കൂടിക്കാഴ്ച്ചയിലാണ് പുതിയ തീരുമാനം. ഇതുവരെ 12 ശതമാനമായിരുന്നു വൈദ്യുത വാഹനങ്ങള്‍ക്ക് ചുമത്തിയ ജിഎസ്ടി നിരക്ക്.

വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനായി ഇവി ചാര്‍ജറുകളുടെ നികുതിയും കൗണ്‍സില്‍ കുത്തനെ കുറച്ചു. പതിനെട്ടു ശതമാനത്തില്‍ നിന്നും അഞ്ചു ശതമാനമായാണ് ഇവി ചാര്‍ജറുകള്‍ക്ക് ജിഎസ്ടി നിരക്ക് കുറഞ്ഞിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതല്‍ പുതിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. പ്രാദേശിക ഭരണകൂടങ്ങള്‍ വൈദ്യുത ബസുകള്‍ വാടകയ്ക്കെടുക്കുമ്പോള് ജിഎസ്ടി ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും കൂടിക്കാഴ്ച്ചയില്‍ കൗണ്‍സില്‍ അംഗീകരിച്ചു.

വൈദ്യുത വാഹനങ്ങള്‍ വാങ്ങാന്‍ വായ്പ എടുക്കുന്നവര്‍ക്ക് ഒന്നരലക്ഷം രൂപ വരെ ആദായ നികുതിയില്‍ ഇളവ് ലഭിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഒരുഭാഗത്ത് വൈദ്യതു വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍, പെട്രോള്‍ - ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം പതിയ കുറച്ചുകൊണ്ടുവരാനുള്ള ചുമതലയും സര്‍ക്കാരിനുണ്ട്. ഇതിന്റെ ഭാഗമായി പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്, റീ റജിസ്ട്രേഷന് നിരക്കുകള്‍ കുത്തനെ ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍.

പുതിയ ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷന് നിരക്ക് അന്‍പതു രൂപയില്‍ നിന്നും ആയിരം രൂപയായി വര്‍ധിക്കുമെന്ന് സൂചനയുണ്ട്. സമാനമായി കാറുകളുടെ രജിസ്ട്രേഷന് നിരക്കുകള്‍ അഞ്ഞൂറു രൂപയില്‍ നിന്നും അയ്യായിരം രൂപയായി ഉയരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
