പ്രമുഖ ബോളിവുഡ് സിനിമാ നടനായ രാഹുൽ ബോസ് കഴിഞ്ഞ ദിവസം ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് വാങ്ങിയ വാഴപ്പഴത്തിന്റെ വില കണ്ട് ഞെട്ടി. ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ചണ്ഡീഗഢിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുകയായിരുന്ന രാഹുൽ ബോസ് രാവിലെ ജിമ്മിലെ വര്‍ക്കൗട്ടിന് ശേഷം രണ്ട് വാഴപ്പഴം ഓർഡർ ചെയ്തു. എന്നാൽ പഴത്തിന്റെ ബില്ല് കണ്ട് സിനിമാ നടന്റെ കണ്ണ് തള്ളി.
രണ്ട് പഴത്തിന്റെ വില
375 രൂപയാണ് രണ്ട് പഴങ്ങളുടെ വില. എന്നാൽ ജി.എസ്.ടി കൂടി ചേര്‍ത്ത് 442 രൂപ 50 പൈസയാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബില്ല് കണ്ട് ഞെട്ടിയ രാഹുൽ അപ്പോൾ തന്നെ പഴത്തിന്റെയും ബില്ലിന്റെയും ചിത്രങ്ങൾ സഹിതം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. രാഹുല്‍ ബോസിന്റെ ട്വീറ്റിന് താഴെ ഒട്ടനവധി പേര് അവരുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
അന്വേഷണത്തിന് ഉത്തരവിട്ടു
രാഹുൽ ബോസിന്റെ ട്വീറ്റ് കണ്ട്, ചണ്ഡിഗഡ് ഡെപ്യൂട്ടി കമ്മീഷണറും എക്സൈസ് ആൻഡ് ടാക്സേഷൻ കമ്മീഷണറുമായ മണ്ഡീപ് സിംഗ് ബ്രാർ ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതേ തുടർന്ന് വാഴപ്പഴത്തിന് ജിഎസ്ടി ഈടാക്കിയതിന് എക്സൈസ് ആൻഡ് ടാക്സേഷൻ വകുപ്പ് ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
വാഴപ്പഴത്തിന് നികുതിയില്ല
നികുതി രഹിതമായ വാഴപ്പഴത്തിന് എന്ത് അടിസ്ഥാനത്തിലാണ് നികുതി ഈടാക്കിയത് എന്നാണ് ഹോട്ടൽ വ്യക്തമാക്കേണ്ടത്. ഫ്രെഷ് ഫ്രൂട്ട് വിഭാഗത്തിൽപ്പെടുന്ന വാഴപ്പഴം നികുതി രഹിതമാണ്. എക്സൈസ്, ടാക്സേഷൻ വകുപ്പ് രൂപീകരിച്ച മൂന്നംഗ സംഘം വ്യാഴാഴ്ച ബന്ധപ്പെട്ട എല്ലാ രേഖകളും ഹോട്ടലിൽ നിന്ന് കണ്ടുകെട്ടിയിരുന്നു.
മറുപടി നൽകേണ്ട അവസാന ദിനം
ഇന്നാണ് ഹോട്ടൽ അധികൃതർ മറുപടി നൽകേണ്ട അവസാന ദിനം. വ്യക്തിപരമായ ഹിയറിംഗിനും വിളിച്ചിരുന്നു. ഹിയറിംഗ് ജുഡീഷ്യൽ ഓഫീസറുടെ മുമ്പാകെയാണ് നടക്കുക. എന്നാൽ, ഹോട്ടൽ അധികൃതർ ഇക്കാര്യം സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹോട്ടൽ അധികൃതരിൽ നിന്ന് മറുപടിയും ലഭിച്ചിട്ടില്ലെന്നാണ് വിവരം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications