വാഹനങ്ങളുടെ രജിസ്ട്രേഷൻ, പുതുക്കൽ നിരക്കുകൾ കുത്തനെ ഉയർത്താൻ നീക്കം. പുതിയ പെട്രോൾ, ഡീസൽ വാഹനങ്ങൾ രജിസ്ട്രർ ചെയ്യാൻ ഇനി മുതൽ 5000 രൂപ നൽകേണ്ടി വരും. നിലവിൽ വെറും 600 രൂപയാണ് രജിസ്ട്രേഷനും പുതുക്കലിനും ഈടാക്കുന്ന നിരക്ക്. എന്നാൽ രജിസ്ട്രേഷൻ പുതുക്കലിന് ഇനി 10000 രൂപയും നൽകേണ്ടി വരും. ഇതു സംബന്ധിച്ച് തീരുമാനം സർക്കാർ ഉടനെടുക്കുമെന്നാണ് ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള വിവരം.
ഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശം
സാധാരണ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ, പുതുക്കൽ ഫീസുകൾ 20 മടങ്ങ് വർദ്ധിപ്പിക്കാനാണ് റോഡ് ഗതാഗത മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ഇലക്ട്രിക് അല്ലെങ്കിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കാനുള്ള കരട് നിർദ്ദേശവും ഇതിനകം അറിയിച്ചിട്ടുണ്ട്. പരമ്പരാഗത വാഹനങ്ങൾ വാങ്ങുന്നതിൽ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തുന്നതിനും ഇലക്ട്രിക് വാഹനങ്ങൾ പോലുള്ള മലിനീകരണം കുറഞ്ഞ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സർക്കാരിന്റെ നീക്കം.
പരിശോധനകൾ കൂട്ടും
പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനകളുടെ എണ്ണം കൂട്ടാനും പദ്ധതിയുണ്ടെന്നാണ് വിവരം. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളുടെ ടെസ്റ്റ് വർഷത്തിൽ രണ്ടു തവണ നടത്താനാണ് നിർദ്ദേശം. മാനുവൽ, ഓട്ടോമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റുകൾക്കുള്ള ഫീസ് വർദ്ധിപ്പിക്കാനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. 15 വർഷ കാലാവധി തീരുന്നതിന് മുമ്പ് വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയില്ലെങ്കിൽ ഓരോ ദിവസവും 50 രൂപ അധിക ഫീസ് ഈടാക്കും.
രജിസ്ട്രേഷൻ കാലാവധി
നിലവിൽ, ഡൽഹി ഒഴികെ രാജ്യത്തുടനീളം എല്ലാ വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങൾക്കും 15 വർഷത്തേക്കാണ് രജിസ്ട്രേഷൻ സാധുതയുള്ളത്. ഡൽഹിയിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് യഥാക്രമം 15, 10 വർഷത്തേയ്ക്കാണ് രജിസ്ട്രേഷൻ കാലാവധി. എന്നാൽ ഈ കാലാവധി കഴിഞ്ഞാൽ വീണ്ടും രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കില്ല. വ്യത്യസ്ത പഠനങ്ങൾ അനുസരിച്ച്, പഴയ വാഹനങ്ങൾക്ക് പുതിയ വാഹനങ്ങളേക്കാൾ 25 മടങ്ങ് മലിനീകരണ സാധ്യത കൂടുതലാണ്.
ഇലക്ട്രിക് വാഹനങ്ങൾക്ക് ഇളവ്
പരമാവധി 25 കിലോമീറ്റർ വേഗതയുള്ള ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് രജിസ്ട്രേഷനും പുതുക്കൽ ഫീസും ഈടാക്കേണ്ടതില്ലെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ഉപയോഗം കുറച്ച് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണിത്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ജിഎസ്ടിയും 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications