ഇന്ത്യൻ ടെലികോം മേജർ റിലയൻസ് ജിയോ ഡിജിറ്റൽ ഉപയോക്താക്കൾക്കായി ഏറ്റവും പുതിയ ഡിജിറ്റൽ റീചാർജ് അസിസ്റ്റുമായി രംഗത്ത്. ജിയോ സാർതി എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന ഈ ആപ്പ് മൈ ജിയോ അപ്ലിക്കേഷനുമായി ബന്ധിപ്പിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. വളരെ എളുപ്പത്തിൽ ഓൺലൈനായി റീചാർജ് ചെയ്യാനാകും എന്നതാണ് ജിയോ സാർതിയുടെ പ്രത്യേകത. ജിയോ സാർതിയെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ ഇതാ..
ജിയോയുടെ ലക്ഷ്യം
ഉപഭോക്താക്കളുടെ ഡിജിറ്റൽ റീചാർജുകൾ സുഗമമാക്കുകയാണ് ജിയോയുടെ പ്രധാന ലക്ഷ്യം. നമ്പർ റീചാർജ് ചെയ്യുന്നതിനുള്ള എല്ലാ ഘട്ടങ്ങളിലും ജിയോ സാർതി നിങ്ങളെ സഹായിക്കും. അതായത് ഒരു പ്ലാൻ തിരഞ്ഞെടുക്കുന്നത് മുതൽ പേയ്‌മെന്റ് നടത്തുന്നതു വരെ. ജിയോ പ്ലാനുകൾ കൃത്യമായി തിരഞ്ഞെടുക്കുന്നതിനും സംശയങ്ങൾ കൂടാതെ റീചാർജ് ചെയ്യുന്നതിനും ജിയോ സാർതി ഉപഭോക്താക്കൾക്ക് സഹായകമാകും.
നേട്ടങ്ങൾ
ജിയോ സാർതിയുടെ സേവനം പ്രാദേശിക ഭാഷകളിലും ലഭ്യമാണ്. ഇംഗ്ലീഷിലും 12 ഇന്ത്യൻ പ്രാദേശിക ഭാഷകളിലും ജിയോ സാർതിയിൽ സേവനം ലഭ്യമായിരിക്കും. കൂടാതെ ഉപഭോക്താക്കൾക്ക് ശബ്ദ സഹായവും നൽകും. കാർഡ് നമ്പർ എങ്ങനെ കണ്ടെത്താം, എവിടെ നൽകണം തുടങ്ങിയ പേയ്‌മെന്റ് നടപടികളും സാർതി എളുപ്പമാക്കി മാറ്റുന്നു. ഇതുവരെ ഓൺലൈൻ റീചാർജ് ചെയ്യാത്ത ജിയോ ഉപയോക്താക്കൾക്കും ഈ പുതിയ സേവനം വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണ്.
ഉപഭോക്താക്കളുടെ എണ്ണം
ഡിജിറ്റൽ റീചാർജ് പ്രക്രിയയെക്കുറിച്ച് ഇതുവരെ അറിയാത്ത ഉപഭോക്താക്കൾക്കിടയിൽ പോലും ഡിജിറ്റൽ റീചാർജുകൾ കൂടുതൽ സ്വീകാര്യമാക്കാൻ പുതിയ പദ്ധതി സഹായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ജിയോ താരിഫ് വർദ്ധിപ്പിക്കലിന് അല്ല, കൂടുതൽ ഉപഭോക്താക്കളെ നേടുന്നതിലാണ് ഇനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് ജിയോയയുടെ തന്നെ ഒരു ഉന്നത ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എതിരാളികൾക്ക് സമ്മർദ്ദം
റിലയൻസ് ജിയോയുടെ കടന്നു വരവോടെ വരുമാനവും ലാഭവും കുത്തനെ ഇടിഞ്ഞ എതിരാളികളായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികളെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയാണ് ജിയോയുടെ പുതിയ പദ്ധതികളുടെ ലക്ഷ്യം. ജിയോയുടെ കടന്നു വരവ് തന്നെ ഇന്ത്യൻ ടെലികോം മേഖലയിൽ ഒരു വിപ്ലവമായിരുന്നു. വോഡഫോൺ ഐഡിയയ്ക്ക് പിന്നിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററെന്ന നേട്ടം ജിയോ അടുത്തിടെ കൈവരിച്ചു. ഭാരതി എയർടെല്ലിനെ പിന്നിലാക്കിയാണ് ജിയോ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications