ജിയോ ​ജിഗാ ഫൈബർ പുറത്തിറങ്ങാൻ ഇനി ദിവസങ്ങൾ മാത്രം; കൂടുതൽ ഡാറ്റാ പ്ലാൻ വിവരങ്ങൾ ഇതാ..

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരഞ്ഞെടുത്ത നഗരങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾക്ക ശേഷം, മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോയുടെ പുതിയ ബ്രോഡ്‌ബാൻഡ് സേവനമായ ജിയോ ഗിഗാ ഫൈബർ ഉടൻ പുറത്തിറക്കുമെന്ന് വിവരം. ഓഗസ്റ്റ് 12 ന് ജി​ഗാ ഫൈബറിന്റെ ഔദ്യോ​ഗിക പുറത്തിറക്കൽ നടത്തുമെന്നാണ് കമ്പനി വൃത്തങ്ങളിൽ നിന്നുള്ള വിവരം. കഴിഞ്ഞ വർഷത്തെ റിലയൻസ് ഇൻഡസ്ട്രീസ് വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിച്ച ഈ സേവനം 1,100 നഗരങ്ങളിൽ ഒരേസമയം ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

കമ്പനിയുടെ പ്രഖ്യാപനങ്ങൾ

കമ്പനിയുടെ പ്രഖ്യാപനങ്ങൾ

ഈ സേവനം സെക്കൻഡിൽ ഒരു ജിഗാബൈറ്റ് വരെ (ജിബിപിഎസ്) ഇന്റർനെറ്റ് വേഗത വാഗ്ദാനം ചെയ്യുമെന്നും ടെലിവിഷൻ, ലാൻഡ്‌ലൈൻ, സ്മാർട്ട് ഹോം, ഓട്ടോമേഷൻ തുടങ്ങിയ അധിക സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.

റീഫണ്ട് ചെയ്യാവുന്ന നിക്ഷേപം

റീഫണ്ട് ചെയ്യാവുന്ന നിക്ഷേപം

പ്രിവ്യൂ ഓഫറിന് കീഴിൽ, ജിയോ ജിഗാ ഫൈബർ ബ്രോഡ്ബാൻഡ് സേവനങ്ങൾ കമ്പനി സൗജന്യമായാണ് നൽകുന്നത്. എന്നാൽ കണക്ഷൻ ലഭിക്കുന്നതിന്, ഉപയോക്താവ് 4,500 രൂപ നൽകണം. ഇത് പിന്നീട് തിരികെ ലഭിക്കുന്ന സുരക്ഷാ നിക്ഷേപമാണ്. എന്നിരുന്നാലും വിവിധ പാക്കേജുകളുടെ അടിസ്ഥാന്തിൽ വ്യത്യസ്ത സേവനങ്ങളും ഇൻറർനെറ്റ് ഡേറ്റയുമനുസരിച്ച് കമ്പനി റീഫണ്ട് നിക്ഷേപ തുകയിൽ മാറ്റം വരുത്താൻ സാധ്യതുണ്ടെന്നാണ് വിവരം.

റിലയൻസ് ജിയോ പുതിയ പദ്ധതിയ്ക്ക് ഒരുങ്ങുന്നു; 2020ൽ മുകേഷ് അംബാനി ലക്ഷ്യം വയ്ക്കുന്നത് എന്തൊക്കെ?റിലയൻസ് ജിയോ പുതിയ പദ്ധതിയ്ക്ക് ഒരുങ്ങുന്നു; 2020ൽ മുകേഷ് അംബാനി ലക്ഷ്യം വയ്ക്കുന്നത് എന്തൊക്കെ?

ഡാറ്റാ പ്ലാനുകൾ

ഡാറ്റാ പ്ലാനുകൾ

ജിയോ ജിഗാഫൈബർ ഡാറ്റാ പ്ലാനുകളെക്കുറിച്ച് കമ്പനിയുടെ വ്യക്തമായ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും, റിലയൻസ് തങ്ങളുടെ ഹോം ബ്രോഡ്‌ബാൻഡ് സേവനത്തിന്റെ അടിസ്ഥാന പാക്കേജിന് പ്രതിമാസം 500 രൂപ ഈടാക്കുമെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. പ്രതിമാസ ഡാറ്റാ പ്ലാനുകൾക്ക് പുറമേ, ത്രൈമാസ, അർദ്ധ വാർഷിക, വാർഷിക പ്ലാനുകളും കമ്പനിക്ക് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അംബാനിയുടെ അടുത്ത പണി ഡിടിഎച്ച് മേഖലയ്ക്ക്; ​ജി​ഗാ ടിവിയും ​ജി​ഗാഫൈബറും പണി കൊടുക്കുന്നത് ഇങ്ങനെഅംബാനിയുടെ അടുത്ത പണി ഡിടിഎച്ച് മേഖലയ്ക്ക്; ​ജി​ഗാ ടിവിയും ​ജി​ഗാഫൈബറും പണി കൊടുക്കുന്നത് ഇങ്ങനെ

അധിക സേവനങ്ങൾ

അധിക സേവനങ്ങൾ

ജിയോ ജിഗാ ടിവി, ഹോം ഓട്ടോമേഷൻ, ലാൻഡ്‌ലൈൻ സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള അധിക സേവനങ്ങളും ബ്രോഡ്‌ബാൻഡ് സേവനങ്ങൾക്കൊപ്പം ജിയോ ജി​ഗാ ഫൈബറിലൂടെ ലഭിക്കും. ജിയോയുടെ ഡിജിറ്റൽ ടെലിവിഷൻ സേവനമാണ് ജിഗാ ടിവി. കമ്പനിയുടെ പ്രസ്താവന അനുസരിച്ച്, ഇന്റർനെറ്റ് അധിഷ്‌ഠിത ഡിജിറ്റൽ ഉള്ളടക്ക സേവനങ്ങളും ജിഗാ ടിവി സെറ്റ്-ടോപ്പ് ബോക്‌സ് വാഗ്ദാനം ചെയ്യും. സെറ്റ്-ടോപ്പ്-ബോക്സ് വഴി വീഡിയോ കോളിംഗിനുള്ള സൗകര്യവുമുണ്ടായിരിക്കും. വോയ്‌സ് കമാൻഡുകൾക്കൊപ്പം പ്രവർത്തിക്കുന്ന റിമോർട്ടുകളുണ്ടാകുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനായി റിലയന്‍സിന്റെ 1,500 കോടി രൂപജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനായി റിലയന്‍സിന്റെ 1,500 കോടി രൂപ

mlayalam.goodreturns.in

Read more about: jio ജിയോ
English summary

ജിയോ ​ജിഗാ ഫൈബർ പുറത്തിറങ്ങാൻ ഇനി ദിവസങ്ങൾ മാത്രം; കൂടുതൽ ഡാറ്റാ പ്ലാൻ വിവരങ്ങൾ ഇതാ..

Reliance Jio's new broadband service, will be launched soon after tests in select cities. Read in malayalam.
Story first published: Monday, July 29, 2019, 14:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X