ബെംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ ഇന്ത്യയില്‍ പുതിയൊരുരു പദ്ധതി തയ്യാറാക്കുന്നു. രാജ്യത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തേക്കും ചുവടുവെക്കാനാണ് ഇ-കെെോെമഴ്സ് ഭീമനായ ആമസോണ്‍ ലക്ഷ്യമിടുന്നത്. ആമസോണിന്റെ ഈ വരവോടെ സൊമാട്ടോ, ഊബര്‍ ഈറ്റ്സ്, സ്വിഗ്ഗി എന്നീ കമ്പനികള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുക.
അതേസമയം ഓണ്‍ലൈന്‍ ഫുഡ് വിതരണം ഇന്ത്യയില്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി വൃത്തങ്ങള്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ലെന്നാണ് വിവരം. ആമസോണ്‍ ഡോട്ട് കോം ഈ വര്‍ഷം ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ ബിസിനസ്സിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വര്‍ദ്ധിച്ചുവരുന്ന തിരക്കേറിയ വിപണിയില്‍ മത്സരം ഉയര്‍ത്താന്‍ ഇത് സഹായിക്കുന്നു

ഈ വര്‍ഷം സെപ്റ്റംബറില്‍ കമ്പനി ഓണ്‍ലൈന്‍ ഫുഡ് സര്‍വീസ് തുടങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ആമസോണ്‍ നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഫുഡ് സര്‍വീസ് മേഖലയ്ക്ക് വന്‍ സാധ്യതകള്‍ നിലനില്‍ക്കയാണ് ആമസോണ്‍ പുതിയൊരു ബിസിനസ് സംരംഭത്തിന് തുടക്കമിടുന്നത്. സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഇന്ത്യയിലെ ഒരു മാസം നീണ്ടുനില്‍ക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി റെസ്റ്റോറന്റുകളില്‍ നിന്ന് പുതിയ സേവനം എത്തിക്കാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്.
2018 മാത്രം ഓണ്‍ലൈന്‍ വഴി ഫുഡ് ഓര്‍ഡര്‍ ചെയ്യുന്നവരില്‍ 176 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റെഡ്സീര്‍ കണ്‍സള്‍ട്ടിങ് അഭിപ്രായപ്പെടുന്നത്. സ്വിഗ്ഗിയും, സൊമാട്ടോയും ഭക്ഷണ വിതരണത്തില്‍ രജ്യത്ത് വന്‍ ആധിപത്യമാണ് തുടരുന്നത്. ഒണ്‍ലൈന്‍ ഫുഡ് വിതരണ രംഗത്ത് വന്‍ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ്‍ പുതിയൊരു തുടക്കത്തിന് തയ്യാറായിട്ടുള്ളത്.

രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ ഊബറിനെ ആമസോണ്‍ ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.കടുത്ത മത്സരത്തിനിടയിലാണ് ആമസോണ്‍ കഴിഞ്ഞ മാസം അമേരിക്കയിലെ ഭക്ഷ്യ വിതരണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്.ഇന്ത്യയില്‍, റെസ്റ്റോറന്റുകളില്‍ നിന്നും ടേക്ക്അവേ ഫുഡ് ഔട്ട്ലെറ്റുകളില് നിന്നുമുള്ള ഡെലിവറിയിലേക്കുള്ള കമ്പനിയുടെ നീക്കം ആമസോണിനെ മറ്റ് സേവനങ്ങള്‍ക്കായി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സഹായിക്കും
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications