2019ലെ ലോകത്തെ ഏറ്റവും മികച്ച സിഇഒമാരുടെ പട്ടികയിൽ 10 ഇന്ത്യൻ സിഇഒമാരും. സിഇഒ വേൾഡ് മാഗസിന്റെ ആഗോള റാങ്കിംഗ് ലിസ്റ്റിലാണ് 10 ഇന്ത്യക്കാരും ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) ചെയർമാൻ സഞ്ജീവ് സിംഗ്, ഒഎൻജിസി തലവൻ ശശിശങ്കർ എന്നിവരടങ്ങുന്നതാണ് ലിസ്റ്റ്. ആർസെലർ മിത്തൽ ചെയർമാനും സിഇഒയുമായ ലക്ഷ്മി മിത്തലാണ് പട്ടികയിൽ പേരുള്ള ഇന്ത്യയിലെ ഏറ്റവും മുൻനിരയിലുള്ള സിഇഒ.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പട്ടികയിൽ 49-ാം സ്ഥാനത്തും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) ചെയർമാൻ സഞ്ജീവ് സിംഗ് 69-ാം സ്ഥാനത്തുമാണ്. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശശിശങ്കർ 121പേരടങ്ങുന്ന പട്ടികയിൽ 77-ാം സ്ഥാനത്താണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ചെയർമാൻ രജനിഷ് കുമാർ (83-ാം റാങ്ക്), ടാറ്റ മോട്ടോഴ്‌സ് സിഇഒ ഗുണ്ടർ ബട്‌ഷെക് (89), ബിപിസിഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡി. രാജ്കുമാർ (94) ), ടാറ്റ കൺസൾട്ടൻസി സർവീസസ് സിഇഒ രാജേഷ് ഗോപിനാഥൻ, വിപ്രോ ചീഫ് എക്സിക്യൂട്ടീവ് അബിദാലി ഇസഡ് നീമുച്വാല (118-ാം റാങ്ക്) എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് ഇന്ത്യക്കാർ.
2019 ലെ ഏറ്റവും മികച്ച 10 സിഇഒമാരിൽ ഒമ്പതാമത്തെയും പത്താമത്തെയും സ്ഥാനങ്ങളാണ് ആപ്പിൾ സിഇഒ ടിം കുക്കിനും ബെർക്ക്‌ഷെയർ ഹാത്‌വേ സിഇഒ വാറൻ ബഫെറ്റിനുമുള്ളത്. ആമസോൺ സിഇഒ ജെഫ് ബെസോസ് പതിനൊന്നാം സ്ഥാനത്തെത്തി. യുണൈറ്റഡ് ഹെൽത്ത് ഗ്രൂപ്പ് സിഇഒ ഡേവിഡ് വിച്മാൻ (നമ്പർ 12), സാംസങ് ഇലക്ട്രോണിക്സ് ചീഫ് എക്സിക്യൂട്ടീവ് കിം കി-നാം (നമ്പർ 13) എന്നിങ്ങനെയാണ് എത്തിയിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications