രാജ്യത്ത് പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് കടുത്ത നിരോധനം ഏർപ്പെടുത്താനുള്ള പദ്ധതികളാണ് നിതി ആയോഗും റോഡ്, ഗതാഗത, മന്ത്രാലയവും കഴിഞ്ഞ ദിവസം നിർദേശിച്ചിരിക്കുന്നത്. പ്രതിസന്ധിയിലായിരിക്കുന്ന വാഹന വിപണിയെ കൂടുതൽ തളർത്തുന്നതാണ് ഈ തീരുമാനം. 2023 - 2025 ആകുന്നതോടെ ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് പെട്രോള്‍, ഡീസല്‍ ഇന്ധനം ഉപയോഗിക്കുന്ന ഇരുചക്ര, മുചക്ര വാഹനങ്ങള്‍ പിന്വിലക്കണമെന്നാണ് നീതി ആയോഗും കേന്ദ്ര ഗതാഗത വകുപ്പും നിർദ്ദേശിച്ചിരിക്കുന്നത്.
എന്നാൽ ഇത്തരമൊരു നീക്കത്തിന് കേന്ദ്രം ഇതുവരെ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് വളരെയധികം ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും സമയ പരിധി സർക്കാർ നിശ്ചയിച്ചിട്ടില്ലെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്. പരമ്പരാഗത വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയാൽ തങ്ങളുടെ നിക്ഷേപത്തിന് ഭീഷണിയാകുമോ എന്നാണ് ഇപ്പോൾ വാഹന നിർമാതാക്കളുടെ ആശങ്ക. പ്രത്യേകിച്ച്, ഇരുചക്ര, മുച്ചക്ര വാഹനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

അടുത്ത മൂന്ന് വര്‍ഷം കൊണ്ട് മലിനീകരണ നിയന്ത്രണ ചട്ടപ്രകാരം വാഹനങ്ങള്‍ ബിഎസ് നാലില്‍ നിന്ന് ബിഎസ് ആറിലേക്ക് ഉയര്‍ത്തണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഇത് നടപ്പാക്കാന്‍ തന്നെ വന്‍ നിക്ഷേപം ആവശ്യമാണ്. ഇതിനിടെ 2023 ഓടെ പൂര്‍ണമായും വൈദ്യുത വാഹനങ്ങളിലേക്ക് മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ നഷ്ടം വര്‍ധിക്കുമെന്നാണ് വാഹന നിര്‍മാതാക്കളുടെ ആശങ്ക.
ബാങ്കുകൾ ക്രെഡിറ്റ് മാനദണ്ഡങ്ങൾ ശക്തമാക്കിയതോടെ സെപ്റ്റംബർ മുതൽ വാഹന വിൽപ്പനയിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
