ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിച്ചാൽ ഇനി സെലിബ്രിറ്റികൾക്കും പിഴ. ചൊവ്വാഴ്ച ലോക്സഭയിൽ പാസാക്കിയ ഉപഭോക്തൃ സംരക്ഷണ ബിൽ 2019 പ്രകാരമാണ് പിഴ ഈടാക്കുക. പരസ്യം ചെയ്യുന്ന ഉത്പന്നത്തിന്റെ കമ്പനിയും പരസ്യത്തിൽ അഭിനയിക്കുന്ന സെലിബ്രിറ്റികൾക്കും ഒരുപോലെ പിഴ ബാധകമാണെന്നാണ് ഈ ബില്ലിൽ വ്യക്തമാക്കിയിരിക്കുന്നത്. പരമ്പരാഗത മാധ്യമങ്ങളായ ടെലിവിഷൻ, പത്രം, ഔട്ട്‌ഡോർ എന്നിവയ്‌ക്ക് പുറമേ നവമാധ്യമങ്ങളായ, ഇ-കൊമേഴ്‌സ്, നേരിട്ടുള്ള വിൽപ്പന, ടെലിമാർക്കറ്റിംഗ് തുടങ്ങിയവയക്കും ഈ നിയമം ബാധകമാണ്.
അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ
നിലവിൽ അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ (ASCI) ആയിരുന്നു ഇന്ത്യയിൽ പുറത്തിറങ്ങുന്ന പരസ്യങ്ങൾ നിരീക്ഷിച്ചിരുന്നതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതും. എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് ഇതുവരെ നിയമപരമായ പിഴ ഈടാക്കിയിരുന്നില്ല.
നിയമം ഇങ്ങനെ
പുതുതായി പാസാക്കിയ ബിൽ അനുസരിച്ച് ഒരു ഉൽപ്പന്നത്തെയോ സേവനത്തെയോ തെറ്റായി വിവരിക്കുന്നതും തെറ്റായ ഉറപ്പ് നൽകുന്നതും അല്ലെങ്കിൽ ഉൽപ്പന്നത്തിൻറെയോ സേവനത്തിൻറെയോ അളവ് അല്ലെങ്കിൽ ഗുണനിലവാരം എന്നിവയെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതും ഉത്പന്നത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട വിവരങ്ങൾ മനപ്പൂർവ്വം മറച്ചു വയ്ക്കുന്നതുമൊക്കെ പിഴ ലഭിക്കുന്ന കുറ്റങ്ങളാണ്.
നിയന്ത്രണം ഡൽഹിയിൽ
ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി കേന്ദ്ര അതോറിറ്റി എന്നറിയപ്പെടുന്ന ഡൽഹി ആസ്ഥാനമായ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഉടൻ രൂപീകരിക്കും. ചുമതലകൾ നിർവഹിക്കുന്നതിനായി ഒരു ചീഫ് കമ്മീഷണറെയും മറ്റ് കമ്മീഷണർമാരെയും അതോറിറ്റിയിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
തടവും പിഴയും
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പുറത്തിറക്കിയാൽ നിർമ്മാതാവിന് രണ്ട് വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കും. തെറ്റായ പരസ്യങ്ങളിൽ അഭിനയിക്കുന്ന സെലിബ്രിറ്റികളും പിഴ നൽകാൻ ബാധ്യസ്ഥരാണ്. പിഴയും 50 ലക്ഷം രൂപ വരെയും തടവ് അഞ്ച് വർഷം വരെയും ആകാം.
തിരുത്താൻ അവസരം
തെറ്റായ പരസ്യം നിർത്തലാക്കുന്നതിനോ അല്ലെങ്കിൽ ഒരു നിശ്ചിത കാലയളവിനുള്ളിൽ തിരുത്തലുകൾ വരുത്താനും അതോറിറ്റി അനുവദിക്കും. എന്നാൽ എന്നിട്ടും നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടാൽ മാത്രമേ തടവും പിഴയും വിധിക്കൂ. തെറ്റായ പരസ്യം എത്ര പേരെ ബാധിക്കുന്നുവെന്ന് അടിസ്ഥാനമാക്കിയാണ് പിഴ നിശ്ചയിക്കുക.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications