രാജീവ് കുമാർ കേന്ദ്ര ധനകാര്യ സെക്രട്ടറിയായി ചുമതലയേറ്റു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര ധനകാര്യ സെക്രട്ടറിയായി രാജീവ് കുമാർ നിയമിതനായി. മുൻ ധനകാര്യ സെക്രട്ടറിയായിരുന്ന സുഭാഷ്ചന്ദ്ര ഗാര്‍ഗ് സ്വയം വിരമിക്കല്‍ തീരുമാനം എടുത്തതോടെയാണ് രാജീവ് കുമാറിനെ ധനകാര്യ സെക്രട്ടറിയായി നിയമിച്ചത്. സുഭാഷ്ചന്ദ്ര ഗാിനെ വൈദ്യുതി മന്ത്രാലയത്തിലേക്ക് മാറ്റിയതിനെത്തുടർന്ന് ഈ ആഴ്ച ആദ്യം സർക്കാർ സേവനത്തിൽ നിന്ന് ഇദ്ദേഹം സ്വമേധയാ വിരമിക്കുകയായിരുന്നു.

 

ധനകാര്യ സെക്രട്ടറിയായി രാജീവ് കുമാറിനെ നിയമിക്കാൻ മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നൽകി. പേഴ്‌സണൽ, പബ്ലിക് ​ഗ്രീവൻസസ്, പെൻഷൻ മന്ത്രാലയമാണ് ഇക്കാര്യം സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. ഈ ആഴ്ച ആദ്യം, 12 മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഏജൻസികൾ എന്നിവയിലുടനീളം ഉന്നത ഉദ്യോഗസ്ഥരെ സർക്കാർ മാറ്റി നിയമിച്ചിരുന്നു. കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് മൂന്ന് ആഴ്ചകൾക്കുള്ളിലാണ് ഈ മാറ്റം നടപ്പിലാക്കിയിരിക്കുന്നത്.

രാജീവ് കുമാർ കേന്ദ്ര ധനകാര്യ സെക്രട്ടറിയായി ചുമതലയേറ്റു

ധനകാര്യ സെക്രട്ടറിയായിരുന്ന ഗാർഗിനെ ചൊവ്വാഴ്ച വൈദ്യുതി മന്ത്രാലയത്തിലേക്ക് മാറ്റി. എന്നാൽ ​ഗാർ​ഗ് രാജി വച്ചതോടെ ഒരു ദിവസത്തിന് ശേഷം 1985 ബാച്ചിലെ ഗുജറാത്ത് കേഡർ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ‌എ‌എസ്) ഉദ്യോഗസ്ഥനായ അതാനു ചക്രവർത്തിയെ ഗാർഗിന് പകരക്കാരനായി തിരഞ്ഞെടുത്തു.

ഗാര്‍ഗ്ഗിന്റെ പല സമീപനങ്ങലും പലപ്പോഴും റെഗുലേറ്റര്‍മാരുമായുളള സംഘര്‍ഷത്തിനും പ്രധാനമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെയുളള പ്രധാന സര്‍ക്കാര്‍ കേന്ദ്രങ്ങളുമായി അഭിപ്രായ ഭിന്നതക്കും കാരണമായിരുന്നു.

malayalam.goodreturns.in

English summary

രാജീവ് കുമാർ കേന്ദ്ര ധനകാര്യ സെക്രട്ടറിയായി ചുമതലയേറ്റു

Rajiv Kumar appointed as Union Finance Secretary. Read in malayalam.
Story first published: Wednesday, July 31, 2019, 8:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X