1000 ജിബി സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഒരു വാട്ട്സ്ആപ്പ് സന്ദേശം നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ? എങ്കില്‍ സൂക്ഷിക്കുക. വാട്സാപ്പിലെത്തുന്ന ഫോര്‍വാര്‍ഡ് മെസേജുകളില്‍ ചിലത് ഇന്റര്‍നെറ്റ് ഡാറ്റാ വാഗ്ദാനം ചെയ്യുന്നവയാണ്. എന്നാല്‍ ഇത്ഹാക്കര്മാരുടെ പുത്തന്‍ വിദ്യയാണെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറയുന്നത്.സൈബര്‍ സെക്യുരിറ്റി സ്ഥാപനമായ എസെറ്റാണ് പുത്തന്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് 1000 ജിബി ഫ്രി ഡാറ്റ കിട്ടുമെന്നും ഈ സന്ദേശം 30 പേരില്‍ എത്തിക്കണമെന്നുമാണ് ഇപ്പോള്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നത്ഉപഭോക്താക്കള്ക്ക് വിശ്വസനീയത വര്‍ധിപ്പിക്കാനായി വാട്സാപ്പിന്റെ 10ാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ഓപറാണെന്ന് പറഞ്ഞാണ് സന്ദേശം പ്രചരിക്കുന്നത്. എന്നാല്‍ വാട്സാപ്പ് ഇത്തരത്തില്‍ സന്ദേശം ഇറക്കിയിട്ടില്ലെന്നും ഇതില്പെട്ടു പോകരുതെന്നും എസെറ്റ് ഓര്‍മ്മിപ്പിക്കുന്നു.ഇത് ഫോണിലെത്തിയാല്‍ വൈറസ് സോഫ്റ്റ് വെയറുകള്‍ ഒന്നും ഡൗണ്‍ലോഡ് ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിട്ടില്ലെങ്കിലും ക്ലിക്കുകള്‍ കിട്ടുന്നതിന് പിന്നാലെ ഏതെങ്കിലും തരത്തില്‍ പണം ലഭിക്കുന്നുണ്ടോ എന്ന കാര്യമാണ് തങ്ങള്‍ പരിശോധിക്കുന്നതെന്നും എസെറ്റ് അധികൃതര്‍ വ്യക്തമാക്കി.

നിങ്ങള്‍ ലിങ്കില്‍ ക്ലിക്കുചെയ്യുകയാണെങ്കില്‍, ഒരു സര്‍വേയുടെ രൂപത്തില്‍ ഒരു ചോദ്യത്തിന് ഉത്തരം നല്കാന് നിങ്ങളെ ക്ഷണിക്കുന്ന ഒരു പേജിലേക്ക് നിങ്ങളെ കൊണ്ടുപോകും - നിങ്ങള്‍ എങ്ങനെ ഓഫര്‍ കണ്ടെത്തി എന്നതുമുതല്‍ അപ്ലിക്കേഷനിലെ നിങ്ങളുടെ അഭിപ്രായം വരെ. 'നിങ്ങള്‍ ചോദ്യാവലിയോട് പ്രതികരിക്കുമ്പോള്‍, മികച്ച പ്രതിഫലത്തിന് യോഗ്യത നേടുന്നതിന് കുറഞ്ഞത് 30 പേര്‍ക്ക് കൂടി ഓഫര്‍ കൈമാറാന്‍ സൈറ്റ് നിങ്ങളെ ക്ഷണിക്കും'. ഇത് കാമ്പെയ്നിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണെന്നും പറയുന്നു.
കഴിഞ്ഞ വര്‍ഷം വാട്സാപ്പ് സന്ദേശമായി പ്രചരിച്ച അഡിഡാസ് ഷൂ ഓഫര്‍ തട്ടിപ്പിന് സമാനമാണിതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇത്തരം സന്ദേശങ്ങള്‍ ഫോണില്‍ വന്നാലുടന്‍ ഡിലീറ്റ് ചെയ്യണമെന്നുമാണ് എസെറ്റ് എസെറ്റ് പറയുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
