കഫേ കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.ജി. സിദ്ധാര്‍ത്ഥയെ കാണാതായതായി എന്ന റിപ്പോര്‍ട്ട് വന്നതോടു കൂടി ഓഹിരി വിപണിയില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. എന്നാല്‍ സ്റ്റോക്കിനെ സംബന്ധിച്ചിടത്തോളം, പ്രശ്നങ്ങള്‍ വളരെ മുമ്പുതന്നെ ആരംഭിച്ചിരുന്നു എന്നതാണ് സത്യാവസ്ഥ.
ഇക്കഴിഞ്ഞ മാര്‍ച്ച് 18 മുതല്‍, മൈന്‍ട്രീ ലിമിറ്റഡിലെ ഓഹരി വില്‍ക്കാനുള്ള കരാര്‍ കമ്പനി പ്രഖ്യാപിച്ചപ്പോള്‍, കോഫി ഡേ ഓഹരികള്‍ അതിവേഗം ഇടിഞ്ഞിരുന്നു. ചൊവ്വാഴ്ചത്തെ ഇടിവ് ഉള്‍പ്പെടെ, മൈന്‍ട്രീ ഡീല്‍ പ്രഖ്യാപിച്ചതിനുശേഷം ഷെയറുകള്‍ പകുതിയായി മാറുകയും ചെയ്തു.കഫേ കോഫി ഡേയുടെ ഇടപാടുമായി ബന്ധപ്പെട്ട നികുതികളും ചെലവുകളും അടച്ച ശേഷം 2,100 കോടി ഡോളറിന്റെ മൊത്തം പണം കമ്പനിക്ക് കൊണ്ടുവന്നതിനാല്‍ മൈന്‍ഡ് ട്രീ കരാര്‍ ഒരു ലൈഫ് സേവര്‍ ആയിരിക്കണം.ഡിസംബര്‍ പാദത്തിന്റെ അവസാനത്തില്‍ കോഫി ഡേയുടെ ഏകീകൃത അറ്റ കടം 3,750 കോടി ഡോളറായിരുന്നു.

മാര്‍ച്ച് പകുതി മുതല്‍ ഓഹരിയിലുണ്ടായ ഇടിവ് നിക്ഷേപകര്‍ക്ക് സംശയങ്ങള്‍ ഉണ്ടാക്കിയിരുന്നു.മെയ് മാസത്തില്‍, കോഫി ഡേ അനലിസ്റ്റുകളുമായി മാര്‍ച്ച് പാദത്തിലെ ഫലങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു കോണ്‍ഫറന്‍സ് കോള്‍ നടത്തിയപ്പോള്‍, മൈന്‍ഡ്ട്രീ ഇടപാടിന് ശേഷമുള്ള കടത്തിന്റെ യഥാര്‍ത്ഥ കുറവ് സംബന്ധിച്ച ചോദ്യങ്ങളുയര്‍ന്ന വന്നിരുന്നു. എന്നാല്‍ അറ്റ കടം 2,400 കോടി രൂപയായി കുറഞ്ഞതായി കമ്പനി അറിയിക്കയായിരുന്നു. മൊത്തം നിക്ഷേപം 2,100 കോടി രൂപയും നിലവിലുള്ള കടം 3,750 കോടി രൂപയുമാണ്.
മൈന്‍ഡ് ട്രീ ഡീലുമായി ബന്ധപ്പെട്ട് മാര്‍ച്ച് അവസാനം 600 കോടി ഡോളര്‍ വിലമതിക്കുന്ന പ്രൊമോട്ടര്‍ കടം കമ്പനിക്ക് കൈമാറി എന്നായിരുന്നു കമ്പനിയുടെ വിശദീകരണം, പിന്നീട് ഇത് മെയ് മാസത്തില്‍ തീര്‍പ്പാക്കിയെന്നും പറയുന്നു.മാര്‍ച്ച് പാദത്തില്‍ ആസ്തി വര്‍ദ്ധിച്ചതോടെ കടത്തിന്റെ പെട്ടെന്നുള്ള വര്‍ധനവ് പരിഹരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല. നല്കിയ വായ്പകള്‍ കുത്തനെ വര്q താരതമ്യേന ഉയര്‍ന്ന കടത്തെക്കുറിച്ചും കമ്പനിയുടെ റിയല്‍റ്റി അനുബന്ധ സ്ഥാപനങ്ങള്‍ കൈവശം വച്ചിരിക്കുന്ന അസാധാരണമായ ഉയര്‍ന്ന പണത്തെക്കുറിച്ചും ചോദ്യചിഹ്നങ്ങളുണ്ടായിരുന്നു. ''ടാങ്ലിന് റീട്ടെയിലില്‍ ഇത്രയധികം പണം കൈവശം വയ്ക്കാനുള്ള കാരണമെന്താണ്?'' ഒരു അനലിസ്റ്റ് ചോദിച്ചു. ഇതിനുള്ള സിദ്ധാര്‍ത്ഥയുടെ മറുപടി കമ്പനി ഗണ്യമായ മൂലധനച്ചെലവ് ആസൂത്രണം ചെയ്തിരുന്നു എന്നതാണ്.
എന്നാല്‍ കടത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ തുടരുകയും ഉത്തരങ്ങള്‍ വ്യക്തമായി ബോധ്യപ്പെടാതിരിക്കുകയും ചെയ്തു, ഇത് സ്റ്റോക്കിലെ വ്യതിയാനം ഉണ്ടാക്കി. കോഫി ഡേ സ്റ്റോക്ക് ചൊവ്വാഴ്ച കുത്തനെ ഇടിഞ്ഞതിന് മുമ്പുതന്നെ കോണ്‍ഫറന്‍സ് കോളിന് ശേഷം കോഫി ഡേ സ്റ്റോക്ക് 24% ഇടിഞ്ഞിരുന്നു.കോഫി ഡേയുടെ മൊത്ത കടം മാര്‍ച്ച് പാദത്തിന്റെ അവസാനത്തില്‍ 6,500 കോടി രൂപയായി ആറുമാസം മുമ്പുള്ള 4,400 കോടിയില്‍ നിന്നാണ് കടം ഇത്രയും ഉയര്‍ന്നത്
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications