മുംബൈ: ലാഭക്കുതിപ്പില്‍ പറന്നുയര്‍ന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ്. രാജ്യത്തെ വിമാനക്കമ്പനികള്‍ പലതും നഷ്ടത്തില്‍ പറക്കുമ്പോഴാണ് എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ കിടിലന്‍ നേട്ടം. അടുപ്പിച്ച് നാലാം വര്‍ഷവും ലാഭത്തില്‍ മുന്നോട്ട് പോകുന്ന കമ്പനി 2018-19ല്‍ അറ്റാദായമായി നേടിയത് 169 കോടി രൂപയാണ്. മൊത്ത വരുമാനം 16.07 ശതമാനം വര്‍ധിച്ചുവെന്നാണ് ഡയറക്ടര്‍ ബോര്‍ഡ് യോഗം പുറത്ത് വിടുന്ന കണക്കുകള്‍. മാത്രമല്ല യാത്രക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 43.6 ലക്ഷം യാത്രക്കാരാണ് പോയ വര്‍ഷം എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പറന്നത്.

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4,202 കോടി രൂപയാണ് മൊത്ത വരുമാനം. മുന്‍ വര്‍ഷം 3,612 കോടി രൂപയായിരുന്നു ഇത്. ഇക്കുറി വരുമാനത്തില്‍ ഉയര്‍ച്ചയുണ്ടായെങ്കിലും അറ്റാദായം കുറഞ്ഞു. 2017-18 വര്‍ഷം 262 കോടി രൂപയായിരുന്നു എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ അറ്റാദായം. വ്യോമയാന മേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണ് താരതമ്യേന കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മികച്ച പ്രകടനം. വിമാന ഇന്ധന വില മാത്രം 35 ശതമാനമാണ് കഴിഞ്ഞ വര്‍ഷം കൂടിയത്. വിമാനങ്ങള്‍ ദിവസവും 13.3 മണിക്കൂര്‍ ഉപയോഗിക്കാനായി എന്നതും നേട്ടമായെന്ന് സിഇഒ കെ.ശ്യാംസുന്ദര്‍ പറഞ്ഞു.
എയര്‍ ഇന്ത്യ എക്സ്പ്രസിന് നിലവില്‍ 13 അന്താരാഷ്ട്ര സര്‍വീസുകളും 20 ആഭ്യന്തര സര്‍വീസുകളുമാണുള്ളത്. രണ്ട് വിമാനങ്ങള്‍ കൂടുതലായി എത്തിയതും മൂന്ന് സര്‍വീസുകള്‍ പുതുതായി തുടങ്ങിയതും വരുമാനം കൂടാന്‍ കാരണമായി. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ പലതും നഷ്ടത്തില്‍ പറക്കുമ്പോഴാണ് ചെലവു കുറഞ്ഞ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസ് തുടര്‍ച്ചയായി നാലാം വര്‍ഷവും ലാഭമുണ്ടാക്കിയത്. ആകെ 25 വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന് ആകെയുള്ളത്. ഈ വിമാനങ്ങള്‍ ഉപയോഗിച്ച് പരമാവധി സര്‍വീസ് നടത്തി നേട്ടമുണ്ടാക്കുകയായിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications