ഇന്ത്യയിലെ പ്രധാന ബാങ്കുകൾ എല്ലാ തന്നെ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ കുത്തനെ കുറച്ചു കൊണ്ടിരിക്കുകയാണ്. അടുത്തിടെ എസ്ബിഐയും നിക്ഷേപ പലിശ നിരക്കിൽ കുറവ് വരുത്തിയിരുന്നു. 75 ബേസിസ് പോയിൻറാണ് എസ്ബിഐ പലിശ നിരക്കിൽ കുറവ് വരുത്തിയത്. വരെ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഉയർന്ന കാലാവധിയുള്ള എഫ്ഡിക്ക് 35 ബേസിസ് പോയിൻറുകൾ വരെയാണ് നിരക്ക് കുറച്ചത്. ഈ നിരക്കുകൾ 2019 ഓഗസ്റ്റ് 1 മുതൽ ബാധകമാകുകയും ചെയ്യും.
സ്വകാര്യ ബാങ്കുകൾ
ഫിക്സഡ് ഡിപ്പോസിറ്റിലൂടെ ഉയർന്ന വരുമാനം ആഗ്രഹിക്കുന്ന നിക്ഷേപകർ ആദ്യം ചെയ്യേണ്ടത് വിവിധ ബാങ്കുകൾ നൽകുന്ന പലിശനിരക്കുകൾ താരതമ്യം ചെയ്യുകയാണ്. ചെറിയ സ്വകാര്യ ബാങ്കുകളാണ് എപ്പോഴും വലിയ ബാങ്കുകളേക്കാൾ കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്നത്. ഒരു വർഷം മുതൽ അഞ്ച് വർഷം വരെ കാലാവധികളിലുള്ള വിവിധ സ്വകാര്യ ബാങ്കുകളുടെ എഫ്‍ഡി പലിശ നിരക്കുകൾ പരിശോധിക്കാം.
ഒരു വർഷം കാലാവധി
നിലവിൽ, ആർബിഎൽ ബാങ്കാണ് ഒരു വർഷത്തെ സ്ഥിര നിക്ഷേപത്തിന് പരമാവധി പലിശ നിരക്കായ 7.9 ശതമാനം നൽകന്നത്. അതായത് ഒരു വർഷത്തേയ്ക്ക് 10000 രൂപ നിക്ഷേപിച്ചാൽ 10,814 രൂപയായി വർദ്ധിക്കും. ലക്ഷ്മി വിലാസ് ബാങ്കാണ് മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ ബാങ്ക്. 7.75 ശതമാനം മികച്ച നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മികച്ച പലിശ വാഗ്ദാനം ചെയ്യുന്ന മറ്റ് മൂന്ന് ബാങ്കുകൾ താഴെ പറയുന്നവയാണ്.
- ഇൻഡസ്ഇൻഡ് ബാങ്ക് - 7.6%
- സൗത്ത് ഇന്ത്യൻ ബാങ്ക് - 7.4%
- ബന്ദൻ ബാങ്ക് - 7.35%
- ഐ.ഡി.എഫ്.സി ബാങ്ക് - 8.5%
- ആർബിഎൽ ബാങ്ക് - 8%
- എ.യു സ്മോൾ ഫിനാൻസ് ബാങ്ക് - 7.87%
- ലക്ഷ്മി വിലാസ് ബാങ്ക് - 7.85%
- ഇൻഡസ്ഇൻഡ് ബാങ്ക് - 7.75%
- ഡിസിബി ബാങ്ക് - 8.25%
- എ.യു സ്മോൾ ഫിനാൻസ് ബാങ്ക് - 8.1%
- ലക്ഷ്മി വിലാസ് ബാങ്ക് - 7.85%
- ബന്ദൻ ബാങ്ക് - 7.65%
- ആർബിഎൽ ബാങ്ക് - 7.6%
- ലക്ഷ്മി വിലാസ് ബാങ്ക് - 7.85%
- എ.യു സ്മോൾ ഫിനാൻസ് ബാങ്ക് - 7.77%
- ഡിസിബി ബാങ്ക് - 7.75%
- ബന്ദൻ ബാങ്ക് - 7.65%
- ആർബിഎൽ ബാങ്ക് - 7.6%
രണ്ട് വർഷ കാലാവധി
രണ്ട് വർഷത്തെ സ്ഥിര നിക്ഷേപത്തിന് ഐഡിഎഫ്സി ബാങ്ക് 8.5 ശതമാനം പലിശ നിരക്കാണ് നൽകുന്നത്. ഈ കാലാവധിയിലുള്ള ഏറ്റവും മികച്ച പലിശ നിരക്കാണിത്. എടുത്തു പറയേണ്ട മറ്റൊരു കാര്യം, എസ്‌ബിഐ നിലവിൽ രണ്ട് വർഷത്തെ എഫ്ഡിയ്ക്ക് 6.8 ശതമാനം പലിശ മാത്രമേ നൽകുന്നുനുള്ളൂ. രണ്ട് വർഷ കാലാവധിയിലെ മികച്ച പലിശ നിരക്കുകളും ബാങ്കും ഇതാ..
മൂന്ന് വർഷ കാലാവധി
ഡിസിബി ബാങ്ക് മൂന്നുവർഷത്തെ സ്ഥിര നിക്ഷേപത്തിൽ 8.25 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് എല്ലാ സ്വകാര്യമേഖല ബാങ്കുകളിലെ പലിശകളേക്കാളും ഏറ്റവും ഉയർന്ന നിരക്കാണ്. മുതിർന്ന പൗരന്മാർക്ക് മുകളിൽ സൂചിപ്പിച്ച നിരക്കിനേക്കാൾ 50 ബേസിസ് പോയിന്റെ കൂടുതൽ ലഭിക്കും. മൂന്ന് വർഷത്തേക്ക് നിങ്ങൾ 10,000 രൂപ ഡിസിബി ബാങ്കിൽ നിക്ഷേപിച്ചാൽ, കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 12,776 രൂപ ലഭിക്കും. താഴെ പറയുന്നവയാണ് മൂന്ന് വർഷ കാലാവധിയിൽ മികച്ച പലിശ വാഗ്ദാനം ചെയ്യുന്ന മറ്റ് ബാങ്കുകൾ.
അഞ്ച് വർഷ കാലാവധി
അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിൽ ലക്ഷ്മി വിലാസ് ബാങ്കിന്റെ 7.85% പലിശനിരക്കാണ് ഏറ്റവും ഉയർന്ന നിരക്ക്. ഈ എഫ്ഡിയിൽ നിക്ഷേപിക്കുന്ന 10,000 രൂപ അഞ്ച് വർഷത്തിനുള്ളിൽ 14,751 രൂപയായി വളരും. മറ്റ് ബാങ്കുകളും മികച്ച പലിശ നിരക്കുകളും ഇതാ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
