ഇന്ത്യൻ വിപണികളിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞു. ആഗോള വിപണിയിലെ വില ഇടിവിനെ തുടർന്നാണ് ആഭ്യന്തര വിപണിയിലും ഇന്ന് വില കുത്തനെ കുറഞ്ഞത്. എംസിഎക്സിൽ ഓഗസ്റ്റ് സ്വർണ്ണ ഫ്യൂച്ചറുകളുടെ വില 0.50 ശതമാനം ഇടിഞ്ഞു. 10 ഗ്രാമിന് 34,347 രൂപയാണ് വില. ഒക്ടോബറിലെ കരാർ 0.6 ശതമാനം ഇടിഞ്ഞ് 35,206 രൂപയിലെത്തി. കേരളത്തിലും ഇന്ന് സ്വർണ വില കുറഞ്ഞിട്ടുണ്ട്.
മാസാരംഭം തന്നെ ഇടിവ്
കേരളത്തിൽ ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ തന്നെ വില ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് ദിവസമായി പവന് 25920 രൂപയായിരുന്നു വില. എന്നാൽ ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്.
വെള്ളിയ്ക്കും വില കുറഞ്ഞു
സിൽവർ കരാറുകളിലും കുത്തനെ ഇടിവുണ്ടായി. സെപ്റ്റംബറിലെ എംസിഎക്സ് കരാറുകൾ ഒരു ശതമാനം കുറഞ്ഞ് കിലോയ്ക്ക് 40,830 രൂപയിലെത്തി. ആഗോള വിപണിയിൽ, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചതോടെ സ്വർണം, വെള്ളി വിലകൾ രണ്ടാഴ്ച്ചത്തെ ഏറ്റവും കുറഞ്ഞ വിലയിലേയ്ക്ക് താഴ്ന്നു.
ഡോളർ നിരക്ക് ഉയർന്നു
യുഎസ് ഡോളർ ഇന്ന് മറ്റ് കറൻസികൾക്കെതിരെ രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്കാണ് ഇന്ന് ഉയർന്നിരിക്കുന്നത്. ഇതും സ്വർണ്ണ വിലയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തി. സ്പോട്ട് സ്വർണ വില 0.2 ശതമാനം ഇടിഞ്ഞ് 1,410.42 ഡോളറിലെത്തി. ജൂലൈ 17 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില
ജൂലൈ 19 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,265 രൂപയും പവന് 26,120 രൂപയുമായിരുന്നു നിരക്ക്. കഴിഞ്ഞ മാസത്തെ വില വർദ്ധനവ് വിവാഹക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതോടെയാണ് സ്വര്‍ണവില ചരിത്ര നിരക്കിലേക്ക് ഉയർന്നത്. കഴിഞ്ഞ ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ ഉയര്‍ത്തിയതും രാജ്യത്തെ സ്വര്‍ണവില കൂടാന്‍ കാരണമായി.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications