എച്ച്ഡിഎഫ്സി ഭവന വായ്പ പലിശ നിരക്ക് കുറച്ചു. ഇന്ന് മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. ഭവന വായ്പാ പലിശ നിരക്ക് 10 ബേസിസ് പോയിൻറുകളാണ് കുറച്ചിരിക്കുന്നത്. സ്ത്രീകളിൽ നിന്ന് 30 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 8.55 ശതമാനം പലിശയാണ് ഈടാക്കുന്നത്. മറ്റുള്ളവരിൽ നിന്ന് ഭവന വായ്പയ്ക്ക് 8.60 ശതമാനം പലിശയും ഈടാക്കും.
30 ലക്ഷത്തിനും 75 ലക്ഷത്തിനും ഇടയിലുള്ള വായ്പകൾക്ക് 8.85 ശതമാനമാണ് പലിശ നിരക്ക്. 75 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് എച്ച്ഡിഎഫ്സി 8.90 ശതമാനം പലിശയും ഈടാക്കും. എന്നാൽ എല്ലാ കാലാവധികളിലുമുള്ള വായ്പകൾക്ക് വനിതാ വായ്പക്കാർക്ക് അഞ്ച് ബേസിസ് പോയിൻറ് കിഴിവ് നൽകും. ഇതനുസരിച്ച് ഒരു ലക്ഷം രൂപയുടെ ഇഎംഐയിൽ 7 രൂപയുടെ കുറവാണ് സ്ത്രീകൾക്ക് ലഭിക്കുന്നത്.

ജൂലൈയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഒരു വർഷം കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് അഞ്ച് ബേസിസ് പോയിൻറ് കുറച്ചിരുന്നു. തുടർന്ന് ബാങ്ക് ഓഫ് ബറോഡയും ഭവന വായ്പയുടെ പലിശ നിരക്ക് കുറച്ചു. 10 ബേസിസ് പോയിൻറാണ് ബാങ്ക് ഓഫ് ബറോഡയും കുറച്ചത്.
ചൊവ്വാഴ്ച പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശ നിരക്കിൽ 20 ബേസിസ് പോയിൻറ് കുറവും വരുത്തിയിരുന്നു.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
