ന്യൂഡല്‍ഹി: ജൂലൈ മാസത്തില്‍ ചരക്ക് സേവനനികുതി (ജിഎസ്ടി) യില്‍ നിന്നുള്ള വരുമാനം വീണ്ടും ഒരു ലക്ഷം കോടി കവിഞ്ഞു. കഴിഞ്ഞ മാസത്തേക്കാള്‍ കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ശേഖരിച്ച 96,483 കോടി രൂപയേക്കാള്‍ 5.8 ശതമാനം കൂടുതലാണ്. ഈ സാമ്പത്തിക വര്‍ഷം ആദ്യമായി ജൂണില്‍ ചരക്ക് സേവനനികുതി (ജിഎസ്ടി) യില്‍ നിന്നുള്ള വരുമാനം ഒരു ലക്ഷം കോടിയില്‍ താഴെയായിരുന്നു. 99,939 കോടി രൂപ മാത്രമാണ് കഴിഞ്ഞ മാസം കിട്ടിയത്.

ഈ വര്‍ഷം ജൂലൈയില്‍ കേന്ദ്ര ജിഎസ്ടി കളക്ഷന്‍ 17,912 കോടി രൂപയാണ് ലഭിച്ചത്. സംസ്ഥാന ജിഎസ്ടി 25,008 കോടി രൂപയും സംയോജിത ജിഎസ്ടി 50,612 കോടി രൂപയുമാണ് (ഇറക്കുമതിയില്‍ നിന്ന് ശേഖരിച്ച 24,246 കോടി രൂപ ഉള്‍പ്പെടെ) ലഭിച്ചത്. സെസ് പിരിവ് 8,551 കോടി രൂപയാണ് (ഇറക്കുമതിയില്‍ നിന്ന് ശേഖരിച്ച 797 കോടി രൂപ ഉള്‍പ്പെടെ).ജൂണ്‍ മാസത്തില്‍ ജൂലൈ അവസാനം വരെ സമര്‍പ്പിച്ച ജിഎസ്ടിആര്‍ 3 ബി റിട്ടേണുകളുടെ എണ്ണം ആകെ 75.79 ലക്ഷം രൂപയാണ്.2019 ഏപ്രില്‍ മുതല്‍ മെയ് വരെയുള്ള ജിഎസ്ടി നഷ്ടപരിഹാരമായി 17,789 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുത്തതായി സര്‍ക്കാര്‍ അറിയിച്ചു.
ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള മൊത്തം ജിഎസ്ടി കളക്ഷന്‍ 4,16,176 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 3,89,568 കോടി രൂപയായിരുന്നു.രണ്ട് വര്‍ഷം മുമ്പ് അവതരിപ്പിച്ച ജിഎസ്ടി മിക്ക പരോക്ഷനികുതികളും സ്വീകരിച്ചിരുന്നു. ഗവണ്മെന്റിന്റെ ഇന്റേണല്‍ ഓഡിറ്റര്‍ കണ്ട്രോളര് ജനറല്‍ ഓഫ് അക്കൗണ്ട്സ് (സിജിഎ) ബുധനാഴ്ച കേന്ദ്ര സര്‍ക്കാരിന്റെ മൊത്ത നികുതി വരുമാനം ജൂണ്‍ പാദത്തില്‍ 2.7 ശതമാനം കുറഞ്ഞ് 1.86 ട്രില്യണ്‍ ഡോളറിലെത്തി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
