എയർ ഇന്ത്യയുടെ പ്രാദേശിക അനുബന്ധ സ്ഥാപനമായ അലിയൻസ് എയർ പുതിയ 'സ്വാതന്ത്രദിന സെയിൽ കാർണിവൽ' പ്രഖ്യാപിച്ചു. ഈ ഓഫർ പ്രകാരം വെറും 990 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. എന്നാൽ ഇത് പരിമിതകാല വിൽപ്പനയായിരിക്കും. ട്രെയിൻ ടിക്കറ്റിനേക്കാൾ കുറഞ്ഞ നിരക്കാണ് ഇതെന്നാണ് എയർലൈൻ അവകാശപ്പെടുന്നത്. ഇതേ വിലയ്ക്ക് വിമാനത്തിൽ പറന്നതിന്റെ അനുഭവം ട്രെയിൻ യാത്രക്കാർക്കും നൽകണമെന്നും എയർലൈൻ അധികൃതർ അറിയിച്ചു.
ഇന്ന് ആരംഭിക്കും
സ്വാതന്ത്ര്യദിന സെയിൽ ഇന്ന് ആരംഭിക്കും. ഓഗസ്റ്റ് 9 ന് ഈ ഓഫർ അവസാനിക്കും. ഓഗസ്റ്റ് 3 നും സെപ്റ്റംബർ 30 നും ഇടയിലുള്ള യാത്രാ കാലയളവിലുള്ള ടിക്കറ്റുകളാണ് ഈ നിരക്കിൽ ലഭിക്കുക. 53 സ്ഥലങ്ങളിലേക്ക് പ്രതിദിനം 110 ഫ്ലൈറ്റുകളാണ് അലയൻസ് എയർ സർവീസ് നടത്തുന്നത്.
സർവ്വീസുകൾ
സർക്കാരിന്റെ പ്രാദേശിക കണക്റ്റിവിറ്റി പദ്ധതിയായ ഉഡാൻ പദ്ധതി പ്രകാരം കുറഞ്ഞ നിരക്കിലും അലിയൻസ് എയറിൽ ടിക്കറ്റുകൾ ലഭിക്കും. കുളു, കൊച്ചി, മൈസൂരൂ, ഡിയു, അരുണാചൽ പ്രദേശിലെ പാസിഗട്ട്, സിംല, കോഹ്‌ലാപൂർ, പന്ത്നഗർ, ബതിന്ദ, ലുധിയാന, ഗ്വാളിയോർ, ബിക്കാനീർ എന്നിവിടങ്ങളിലേയ്ക്കും ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും.
പുതിയ സർവ്വീസ്
എയർ ഇന്ത്യയുടെ ലഖ്‌നൗ - ജിദ്ദ വിമാന സർവ്വീസും ഉടൻ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. നിലവിൽ യുപിയിൽ നിന്ന് ഡൽഹി വഴി ജിദ്ദയിലേക്ക് ദിവസേന ഫ്ലൈറ്റ് സർവീസ് നടത്തുന്നുണ്ട്. നേരിട്ടുള്ള ഫ്ലൈറ്റ് ആരംഭിക്കുന്നതോടെ ലഖ്‌നൗവിൽ നിന്നുള്ള യാത്രാ സമയം 3 മണിക്കൂർ കുറയും. കൊൽക്കത്തയിൽ നിന്ന് ദുബായിലേക്ക് നിർത്താതെയുള്ള ഫ്ലൈറ്റ് സർവീസും അടുത്തിടെ കമ്പനി ആരംഭിച്ചു.
ടിക്കറ്റ് റദ്ദാക്കിയാൽ
ശ്രീനഗറില്‍ നിന്നും, ശ്രീനഗറിലേക്കുമുള്ള വിമാന ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കാനുള്ള പുതിയ തീരുമാനവും കമ്പനി എടുത്തിട്ടുണ്ട്. ആഗസ്റ്റ് 15 വരെയുള്ള ടിക്കറ്റ് റദ്ദ് ചെയ്യുന്നവര്‍ക്കാണ് മുഴുവന്‍ തുകയും തിരകെ ലഭിക്കുക. കശ്മീരില്‍ നിലവിലുള്ള സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്താണ് എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
