കേരളത്തിൽ സ്വർണ വില ഇന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 26200 രൂപയും ഗ്രാമിന് 3275 രൂപയുമാണ് ഇന്നത്തെ നിരക്ക്. പവന് 160 രൂപയാണ് ഇന്ന് വർദ്ധിച്ചിരിക്കുന്നത്. 26040 രൂപയായിരുന്നു ഇന്നലെ ഒരു പവന്റെ വില.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 25680 രൂപയാണ്. ആഗസ്റ്റ് ഒന്നിനാണ് ഈ വിലയ്ക്ക് വ്യാപാരം നടത്തത്. കഴിഞ്ഞ മാസം മുതൽ സ്വർണത്തിന്റെ വില സംസ്ഥാനത്ത് കുതിച്ചുയർന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം സ്വർണത്തിന് 26120 രൂപ വരെ വില ഉയർന്നിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. ജൂലൈ 19നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.

ഇന്ത്യയിൽ ഈ മാസം സ്വർണാഭരണങ്ങൾ വിൽക്കുന്നവരുടെ എണ്ണത്തിൽ 10 മുതൽ 15 ശതമാനം വരെ വർദ്ധനവുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. സ്വർണ വില കുതിച്ചുയർന്നതോടെയാണ് ആളുകൾ കൈയിലുള്ള ആഭരണങ്ങളെ കാശാക്കി മാറ്റാൻ ശ്രമിക്കുന്നത്. 2019-ൽ ഇതുവരെ മുൻ വർഷങ്ങളെ അപേക്ഷിച്ച് സ്വർണ വില 19 ശതമാനമാണ് ഉയർന്നിരിക്കുന്നത്.
ആഗോള വിപണിയിൽ വില കുതിച്ചുയർന്നതോടെയാണ് ആഭ്യന്തര വിപണിയിലും വില ഉയരാൻ തുടങ്ങിയത്. കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതും രാജ്യത്ത് സ്വർണ വില ഉയരാൻ കാരണമായി. നേരത്തെ 10 ശതമാനമായിരുന്ന ഇറക്കുമതി തീരുവ ഇപ്പോൾ 12.5 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർദ്ധിച്ചതോടെ രാജ്യത്ത് സ്വർണ കള്ളക്കടത്ത് വർദ്ധിക്കുന്നതായി ചില വാർത്തകൾ പുറത്തു വന്നിരുന്നു. ഇന്ത്യയിൽ പ്രതിവർഷം 800-850 ടൺ സ്വർണം വിനിമയം ചെയ്യപ്പെടുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications