തിരുവനന്തപുരം: മില്‍മ പാലിന്റെ വില കൂടിയേക്കും. ഉല്പാദനച്ചെലവ് കൂടിയതിനാല്‍ പാലിന്റെ വില കൂട്ടണമെന്നാണ് മില്‍മയുടെ ആവശ്യപ്പെട്ടിരിക്കുന്നത്. നിരക്ക് വര്‍ധന പഠിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം ലഭിക്കും.ഇതിന്റെ അടിസ്ഥാനത്തിലാകും ലിറ്ററിന് എത്ര രൂപ വര്‍ധിപ്പിക്കണമെന്ന് തീരുമാനിക്കുക.മില്‍മ ഫെഡറേഷനാണ് ഇക്കാര്യം ആവശ്യപ്പെട്ട് മുന്നോട്ട് വന്നിരിക്കുന്നത്. ക്ഷീര കര്‍ഷകര്‍ക്ക് ലാഭം കിട്ടണമെങ്കില്‍ വില വര്‍ധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നാണ് മില്‍മയുടെ വിശദീകരണം.
ഓണത്തിന് സംസ്ഥാനത്ത് പാല് ലഭ്യത കൂട്ടാനുളള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായി മില്‍മ അറിയിച്ചിരിക്കുന്നത്.കാലിത്തീറ്റ, പിണ്ണാക്ക്, ചോളമടക്കമുള്ള തീറ്റകളുടെയും വിലഗണ്യമായി ഉയര്‍ന്നതാണ് പാലിന്റെ വില കൂട്ടാന്‍ മില്‍മയെ പ്രേരിപ്പിക്കുന്നത്. നിലവിലെ ചെലവും വരവും വെച്ചു നോക്കുമ്പോള്‍ ക്ഷീര കര്‍ഷകര്‍ക്ക് മുന്നോട്ടു പോകാനാകില്ലെന്നാണ് മില്‍മയുടെ നിലപാട്. വില വര്‍ദ്ധിപ്പിക്കുകയോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുകയോ വേണമെന്നാണ് ആവശ്യം. അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവില്‍ പൊറുതിമുട്ടുന്ന മലയാളിക്ക് ഇരുട്ടടി നല്‍കിക്കൊണ്ടാണ് മില്‍മ ഫെഡറേഷന് പാലിന്റെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നത്

നീല കവര്‍ പാലിന് (ടോണ്‍ഡ് മില്‍ക്ക്) 21 രൂപയും മഞ്ഞ കവര്‍ (ഡബിള്‍ ടോണ്‍ഡ്) പാലിന് 19.50 രൂപയുമാണ് നിലവില്‍ ഈടാക്കുന്നത്. എന്നാല്‍ ഇവയ്ക്ക് ശരാശരി 4 മുതല്‍ 5 രൂപാ വരെ വര്‍ധനവ് വേണമെന്നാണ് പഠന റിപ്പോര്‍ട്ട്. തൈര് വില അരലിറ്ററിന് 25 രൂപയാണ് ശരാശരി വില. കട്ടത്തൈരിന് 30 രൂപയും. ഇവയിലും ആനുപാതിക വര്‍ധനവ് ഉണ്ടാകും. മില്‍മയുടെ മറ്റ് ഉല്‍പ്പന്നങ്ങളുടെ വിലയും കൂടും. പ്രതിദിനം 14.5 ലക്ഷം ലിറ്റര്‍ പാല് ഉത്പാദനവും പ്രതിവര്്ഷം 3900 കോടി രൂപയുടെ പാലും പാലുല്പന്നങ്ങളുടെ വിപണനവും സംസ്ഥാനത്ത് മില്‍മ നടത്തുന്നതായാണ് കണക്ക്.
പ്രളയത്തിന് ശേഷം ആഭ്യന്തര ഉല്പാദനത്തില് ഒരു ലക്ഷത്തിലധികം ലിറ്റര്‍ പാലിന്റെ കുറവാണ് ഉണ്ടായത്. ഇത് ഓണക്കാലത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമൂലം അന്യസംസ്ഥാനത്തുനിന്ന് കൂടുതല്‍ പാല് വാങ്ങേണ്ട സ്ഥിതിയാണ്. കഴിഞ്ഞ വര്‍ഷം പ്രതിദിനം 1.86 ലക്ഷം ലിറ്റര്‍ പാല് മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വാങ്ങിയിരുന്നു. ഇപ്പോള്‍ ഇത് 3.60 ലക്ഷം ലിറ്റര്‍ പാല് ആയി ഉയര്‍ന്നിട്ടുണ്ട്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
