ന്യൂഡല്‍ഹി: മാറ്റങ്ങളുടെയും സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഏറെമുന്നിലാണ് എന്നും ഇന്ത്യക്കാര്‍. വിപണിയല്‍ പുത്തന്‍മാറ്റങ്ങള്‍ നടക്കുന്ന ഇക്കാലത്ത്എല്ലാം നമുക്ക് ഞൊടിയിടയില്‍ വാങ്ങാനും വില്‍ക്കാനും കഴിയും. അതുപോലെ ഓഹരി മേഖലയില്‍ പുതിയ സേവനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫെഡറല്‍ ബാങ്ക്.

രാജ്യത്തെ ഓഹരി ഇടപാടുകള്‍ക്ക് വളരെ വേഗത്തില്‍ ഓണ്‍ലൈന്‍ ഡിമാറ്റ് അക്കൗണ്ട് തുറക്കാവുന്ന പുതിയ സേവനം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. ഫെഡറല്‍ ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് പോര്‍ട്ടലായ ഫെഡ്നെറ്റ് വഴി ഒരു മിനിറ്റിനകം ഡിജിറ്റല്‍ ഡിമാറ്റ് അക്കൗണ്ട് തുറക്കാന്‍ ഇനി ഉപഭോക്താക്കള്‍ക്ക് കഴിയും. ഇന്ത്യയില്‍ ആദ്യമായി ഈ സേവനം അവതരിപ്പിക്കുന്നത് ഫെഡറല്‍ ബാങ്കാണ്. വിപണിയില്‍ പുത്തന്‍ മാറ്റങ്ങള്‍ ഇതുവഴി ഉണ്ടാകുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്.
ഇന്‍സ്റ്റന്റ് ഡിമാറ്റ് അക്കൗണ്ട് തുറക്കാനുള്ള സേവനം പൂര്‍ണമായും കടലാസ് രഹിതമായി ഏതു സമയത്തും പോര്‍ട്ടലില്‍ ലഭ്യമാണ്. ഇതോടെ ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്കും ഇടപാടുകാര്‍ക്കുമുള്ള എല്ലാ സേവനങ്ങളും പൂര്‍ണതോതില്‍ നല്കാന് ഇനി ഫെഡറല്‍ ബാങ്കിനു കഴിയും എന്നതാണ് ഇതിന്റ് പ്രത്യേകത.മറ്റ് ബാങ്കുകളില്‍ ആ സംവിധാനം ഇല്ലാത്തതിനാല്‍ കൂടുതല്‍ ആളുകള്‍ ഇതിലേക്ക് ആകൃഷ്ടരായി വരുമെന്നാണ് ബാങ്ക് കരുതുന്നത്
സേവിംഗ്സ്, ഡിമാറ്റ് അക്കൗണ്ടുകള്‍ ഉടനടി തുറക്കാനും പ്രമുഖ ഓഹരി ബ്രോക്കിങ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് ട്രേഡിംഗ് അക്കൗണ്ടുകള്‍ തുറക്കുന്നതിന് നേരിട്ടെത്തിയും നല്കുന്ന സേവനവും പുതിയ ഈ സംവിധാനത്തോടെ ഫെഡറല്‍ ബാങ്കില്‍ ലഭ്യമാണ്. ഈ ഓണ്‍ലൈന്‍ ഡിമാറ്റ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ഐപിഒ അപേക്ഷ, എന്‍.എഫ്.ഒ, ട്രേഡിങ് എന്നിവയ്ക്കെല്ലാം ഉപയോഗിക്കാമെന്ന് നാഷണല്‍ സെക്യൂരിറ്റീസ് ഡെപോസിറ്ററി ലിമിറ്റഡ് (എന്‍.എസ്.ഡി.എല്‍) എം.ഡിയും സിഇഒയുമായ ജി.വി നാഗേശ്വര റാവു പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
