ഭാര്യയുടെ കൈയിൽ നിന്ന് കടം വാങ്ങി ലോട്ടറി എടുത്തു; അടിച്ചത് 28 കോടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാര്യയുടെ കൈയിൽ നിന്ന് കടം വാങ്ങി ലോട്ടറി എടുത്തു, നിസാമാബാദ് സ്വ​ദേശിയായ കർഷകന് ലഭിച്ചത് 4 മില്യൺ യുഎസ് ഡോളർ (28 കോടി രൂപ). ദുബായില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന വിലാസ് റിക്കാല പുതിയ ജോലി കിട്ടാത്തതിനാല്‍ ഒന്നര മാസം മുന്‍പ് നാട്ടിലേക്ക് മടങ്ങി. തുടർന്ന് സുഹൃത്ത് വഴിയാണ് ലോട്ടറി ടിക്കറ്റ് എടുത്തത്.

ടിക്കറ്റ് നമ്പർ

ടിക്കറ്റ് നമ്പർ

ഹൈദരാബാദിലെ നെൽ കർഷകനാണ് വിലാസ് റിക്കാല. 223805 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഇദ്ദേഹത്തിന് 15 ദശലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചിരിക്കുന്നത്. യുഎഇയിൽ ഒരു കൺസ്ട്രക്ഷൻ സൈറ്റിലാണ് വിലാസ് ആദ്യം ജോലി ചെയ്തിരുന്നത്. പിന്നീട് ഡ്രൈവറായും ജോലി ചെയ്തിരുന്നു.

കടം വാങ്ങി ടിക്കറ്റെടുത്തു

കടം വാങ്ങി ടിക്കറ്റെടുത്തു

ഭാര്യയുടെ കൈയിൽ നിന്ന് 20000 രൂപ കടം വാങ്ങിയാണ് വിലാസ് റിക്കാല ലോട്ടറി എടുത്തത്. ഈ തുകയ്ക്ക് മൂന്ന് ടിക്കറ്റുകളാണ് എടുത്തത്. ഇതിലുള്ള ഒരു ടിക്കറ്റാണ് സമ്മാനാർഹമായത്. യുഎഇയില്‍ ജോലി ചെയ്തിരുന്ന സമയത്ത് നിരവധി ടിക്കറ്റുകൾ എടുത്തിരുന്നെങ്കിലും തിരികെ നാട്ടിലെത്തിയപ്പോഴാണ് വിലാസിനെ ഭാ​ഗ്യ ദേവത കടാക്ഷിച്ചത്. ഓഗസ്റ്റ് 3നാണ് ഇദ്ദേഹത്തിന് സമ്മാനം ലഭിച്ചത്.

സമ്മാനം ലഭിച്ച ഇന്ത്യക്കാർ

സമ്മാനം ലഭിച്ച ഇന്ത്യക്കാർ

കഴിഞ്ഞ ദിവസം നടന്ന ബിഗ്ടിക്കറ്റ് നറുക്കെടുപ്പില്‍ എട്ട് സമ്മാനങ്ങളില്‍ പകുതിയും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചത്. ശരത് തളിയില്‍ ഉദയകൃഷ്ണന്‍ ( 90,000 ദിര്‍ഹം), സൗമ്യ തോമസ് ( 70,000 ദിര്‍ഹം), അലോക ഷെട്ടി ( 50,000), ഡാനിസ് ലസ്റാഡോ ( 20,000) എന്നിവരാണ് സമ്മാനം നേടിയ മറ്റ് ഇന്ത്യക്കാർ.

കഴിഞ്ഞ തവണയും മലയാളിക്ക്

കഴിഞ്ഞ തവണയും മലയാളിക്ക്

കഴിഞ്ഞ മാസത്തെ 12 ദശലക്ഷം ദിർഹത്തിന്റെ ബിഗ് ടിക്കറ്റ് സമ്മാനം നേടിയതും മലയാളിയായിരുന്നു. മലയാളിയായ സ്വപ്ന നായർക്കാണ് അന്ന് സമ്മാനം ലഭിച്ചത്. ശനിയാഴ്ച നടത്തിയ പുതിയ നെറുക്കെടുപ്പിന്റെ വേദിയിൽ അവർ എത്തുകയും ചെയ്തിരുന്നു.

malayalam.goodreturns.in

Read more about: lottery ലോട്ടറി
English summary

ഭാര്യയുടെ കൈയിൽ നിന്ന് കടം വാങ്ങി ലോട്ടറി എടുത്തു; അടിച്ചത് 28 കോടി

Vilas Rikala is a paddy farmer in Hyderabad. He got Dh15 million prize for the ticket number 223805.Read in malayalam.
Story first published: Monday, August 5, 2019, 17:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X