സംസ്ഥാനത്ത് സ്വർണ വില ഇന്ന് സർവ്വകാല റെക്കോർഡിൽ. പവന് 26600 രൂപയും ഗ്രാമിന് 3325 രൂപയുമാണ് ഇന്നത്തെ വില. ആഗോള വിപണിയിൽ ട്രോയ് ഔൺസ് സ്വർണ്ണത്തിന് 1452 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒരു വർഷത്തിനിടെ 20 ശതമാനത്തിന്റെ വർധനയാണ് സ്വർണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്.
കേരളത്തിൽ വില വീണ്ടും ഉയരും
കേരളത്തിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ സ്വർണ വില വീണ്ടും കൂടാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഓണം, വിവാഹ സീസണുകൾ അടുത്തതിനാലാണ് വില വീണ്ടും കൂടാൻ സാധ്യതയെന്നും വ്യാപാരികൾ പറയുന്നു. കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതും വില ഉയരാൻ കാരണമാണ്. നേരത്തെ 10 ശതമാനമായിരുന്ന ഇറക്കുമതി തീരുവ ഇപ്പോൾ 12.5 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്.
റെക്കോർഡ് വില
എംസിഎക്‌സിൽ ഓഗസ്റ്റ് സ്വർണ്ണ കരാറുകൾ 1.73 ശതമാനം ഉയർന്ന് 36,192 രൂപയിലെത്തി. ഒക്ടോബർ കരാറുകൾ 1.75 ശതമാനം ഉയർന്ന് 36,904 രൂപയിലുമെത്തി. രണ്ട് കരാറുകളും ഏറ്റവും പുതിയ ഉയരത്തിലാണ് ഇന്ന് എത്തിയിരിക്കുന്നത്. ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് 1,450 ഡോളറിനേക്കാൾ ഉയർന്ന നിരക്കിലാണ്.
ആഗോള വിപണി
ആഗോള വിപണിയിൽ സ്വർണ വില 0.65 ശതമാനം ഉയർന്ന് 1,450.41 ഡോളറിലാണ് എത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളായ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതാണ് ആഗോള വിപണിയിൽ വില കുത്തനെ ഉയരാൻ കാരണം. ചൈനീസ് ഇറക്കുമതിയിൽ 300 ബില്യൺ ഡോളറിന് 10 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചതിനെത്തുടർന്നാണ് സ്വർണ വിലയിൽ വർധനവുണ്ടായത്.
വില കൂടാൻ കാരണം?
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകർച്ചയും ഇന്ത്യൻ വിപണിയിൽ സ്വർണ്ണവില ഉയരാൻ ഇടയാക്കിയിട്ടുണ്ട്. വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 3 മാസത്തിനിടെ 213 ടൺ സ്വർണ്ണം ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇറക്കുമതിയിൽ കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
വെള്ളി വില
വെള്ളി വിലയും ഈ വർഷം കുത്തനെ ഉയർന്നു. കുറഞ്ഞ പലിശനിരക്കാണ് സ്വർണ്ണം, വെള്ളി എന്നിവയെ കൂടുതൽ ആകർഷകമാക്കുന്നത്. ഓഹരികളിലും മറ്റും ഇടിവ് തുടരുമെന്നതിന്റെ സൂചനകളാണ് സ്വർണ്ണ വില നിലവിലെ വർദ്ധനവ്. കോമെക്സ് എക്സ്ചേഞ്ചിൽ സ്വർണത്തിനും വെള്ളിയ്ക്കും 2017ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോഴുള്ളത്.
വിൽപ്പനയിൽ വർദ്ധനവ്
കഴിഞ്ഞ മാസം മുതൽ സ്വർണാഭരണങ്ങൾ വിൽക്കുന്നവരുടെ എണ്ണത്തിൽ 10 മുതൽ 15 ശതമാനം വരെ വാർഷിക വർദ്ധനവുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. സ്വർണ വില കുതിച്ചുയർന്നതോടെ കൈയിലുള്ള ആഭരണങ്ങളെ കാശാക്കി മാറ്റുന്നവരാണ് അധികവും. ലോകത്തിലെ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആഭരണങ്ങൾ ഉൾപ്പെടെ നിരവധി ഉപയോഗങ്ങളാണ് ഇന്ത്യയിൽ സ്വർണത്തിനുള്ളത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications